ബ്യൂണേഴ്സ് അയേഴ്സ്: പ്രശസ്ത പോപ് ഗായകനും ബോയ് ബാൻഡായ വൺ ഡയറക്ഷനിലെ പ്രധാന അംഗവുമായ ലിയാം പെയ്നിന്റെ മരണം ആത്മഹത്യയല്ലെന്ന് അർജൻ്റൈൻ പൊലീസിന്റെ കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. ഒക്ടോബർ 16-നാണ് 31-കാരൻ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകൾ ആരും ഉപദ്രവിച്ചതിന്റെയോ സ്വയമുണ്ടാക്കിയതോ അല്ല.
വീഴ്ചയെ തുടർന്നുണ്ടായ പരിക്കുകളാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മരിക്കുന്നതിന് മുൻപ് പെയ്ൻ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇതിന്റെ അംശം പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സംഭവം ഉണ്ടാകുന്നതിന് മുൻപ് ഇയാൾ ഹോട്ടലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് അധികൃതർ പാെലീസിനെ വിളിച്ചിരുന്നു. ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്.
ലിയാം കെട്ടിടത്തിൽ നിന്ന് വീഴുമ്പോൾ അബോധാവസ്ഥയിലായിരുന്നുവെന്ന് പാെലീസ് കണ്ടെത്തി. ലഹരിമരുന്ന് വിതരണം ചെയ്തതിനും മരണത്തിന് ശേഷം ഒരു വ്യക്തിയെ കൈയൊഴിഞ്ഞതിനുമടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. ഒരാൾ പെയ്നിന്റെ ജീവനക്കാരനും മറ്റാെരാൾ ഹോട്ടൽ ജീവനക്കാരനുമാണ്.
ലഹരിമരുന്ന് എത്തിച്ചവനാണ് മൂന്നാമത്തെയാൾ