ഫിലിപ്പൈൻസിൽ ഗിന്നസ് റെക്കോർഡ് നേടിയൊരു കോഴിയുണ്ട്..! കേട്ടാൽ അല്പം കൗതുകം തോന്നുമെങ്കിലും അതിലേറെയുണ്ടാകുന്നത് അത്ഭുതമാണ്. സംഭവം ഒരു റിസോർട്ട് ആണ് എന്നതാണ് കൗതുകം. നിഗ്രോസ് ഓക്സിഡെൻ്റലിൽ സ്ഥിതി ചെയ്യുന്ന ഹൈ ലാൻഡ് റിസോർട്ടാണ് ഗിന്നസിൽ ഇടംപിടിച്ച് ലോകശ്രദ്ധയാകർഷിച്ചത്. ലോകത്തെ ഏറ്റവും വലിയ ചിക്കൻ ഷെയ്പ്ഡ്(രൂപത്തിലുള്ള) ഹോട്ടൽ എന്ന നിലയിലാണ് നേട്ടം സ്വന്തമാക്കിയത്. 115 അടി ഉയരവും 40 അടി വീതിയും 92 അടി നീളത്തിലുമാണ് കോഴി റിസോർട്ടിന്റെ നിർമാണം.
കെട്ടിടത്തിൽ എല്ലാ സൗകര്യത്തോടും കൂടിയുള്ള 15 മുറികളാണുള്ളത്. ഭൂമി ഉടമസ്ഥന്റെ ഭാര്യയായ റിക്കോർഡോ കാനോ ഗ്വാപോ ടാനിന്റെ ആശയമാണ് ഈ വൈവിധ്യമേറിയ കോഴി റിസോർട്ടിന് പിന്നിൽ. ആറുമാസമെടുത്താണ് ഇതിന്റെ പ്ലാൻ പൂർത്തിയാക്കിയത്.
2023 ജൂൺ 10 ന് നിർമാണമാരംഭിച്ച കോഴി ഭീമന്റെ നിർമാണം പൂർത്തിയായത് 2024 സെപ്റ്റംബർ എട്ടിനുമാണ്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഫിലിപ്പൈൻസിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ഹൈ ലാൻഡ് റിസോർട്ട്. മുറികൾ മാത്രമല്ല, ഇവിടെയുള്ളത്. സ്വിമ്മിംഗ് പൂൾ, റെറ്റോറൻ്റ്, കഫേ, സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു ചില സർപ്രപൈസുകളും ഇവിടെയുണ്ട്.
View this post on Instagram
“>>















