മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
അലങ്കാരവസ്തുക്കളുടെ വർദ്ധനവ് , കുടുംബ ബന്ധുജനപ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട് .
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം , ഉന്നതസ്ഥാന പ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ , ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ശത്രുഭയം , വ്യവഹാര പരാജയം , സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീരശോഷണം അനുഭവപ്പെടുകയും ചെയ്യും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാകുവാൻ സാഹചര്യം ഉണ്ട്. വ്യവഹാര പരാജയം, ശത്രു ഭയം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാ ഭർത്തൃ സന്താന ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ വേണ്ടപെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, മനസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, പക്വത , തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. പരാശ്രയം, മനോദുഃഖം, വാഹനമൂലം അപകടം എന്നിവ വന്നുചേരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും അതീവമായ പേടി ഉണ്ടാകും. മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും . ധനക്ലേശം, മനോരോഗം, തൊഴിൽ പരാജയം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ധനനേട്ടം, തൊഴിൽവിജയം, രോഗശാന്തി എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്ര പോകുവാനും അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. അപമാനം, ധനനഷ്ടം, രോഗാദി ദുരിതം അലട്ടുക, മൃഗങ്ങളെക്കൊണ്ട് ദോഷനുഭവങ്ങൾ ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും .
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
രോഗാദിദുരിതങ്ങൾക്ക് ഹാനി അതായത് രോഗങ്ങൾ മാറും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും യോഗം ഉണ്ടാവും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.
ഇതും വായിക്കുക
വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം – 1.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവുകയും മാനഹാനി ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും . ധനക്ലേശം, തൊഴിൽ തടസ്സം,രോഗവർദ്ധനവ് എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)