വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം - 1
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം – 1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

ജ്യോതിഷപ്രകാരം, മഹാശനിഗ്രഹം തന്റെ സഞ്ചാരപഥത്തിൽ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കുന്നു. കർമ്മഫലദാതാവായ ശനിദേവൻ , 2023 ജനുവരി 17ന്, അതായത് മകരമാസം മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറി. 2024 ജൂൺ 30 ശനിയാഴ്ച പുലർച്ചെ 12:36 AM ന് ശനീശ്വരൻ കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51 PM ന് അതേ രാശിയിൽ അവസാനിപ്പിക്കുകയാണ്. അതായത് ന്യായാധിപനായ ശനി, നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരമാരംഭിക്കും. തുടർന്ന് അടുത്ത വർഷം, 2025 മാർച്ചിൽ ശനി കുംഭം രാശിയിൽ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കും. ശനിഭഗവാന്റെ ഇപ്രകാരമുള്ള ഓരോ ഗതിമാറ്റവും ലോകത്തുള്ള സർവ്വ ചരാചരങ്ങളെയും സ്വാധീനിക്കും.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)

 

നവഗ്രഹങ്ങളിൽ ശനിദേവന് പ്രത്യേക സ്ഥാനമുണ്ട്. കണക്കു പഠിപ്പിക്കുന്ന കർക്കശക്കാരനായ ചാക്കോമാഷിനെ പോലെ നമ്മുടെ വളർച്ചയ്‌ക്കും പക്വതയ്‌ക്കും ആവശ്യമായ ജീവിത പാഠങ്ങൾ നമ്മൾ നന്നായി പഠിക്കും വരെ ശനിഭഗവാൻ നമ്മളെ പഠിപ്പിക്കും. വെല്ലുവിളികളും നഷ്ടങ്ങളും നൽകി ഏതൊരു പരിമിതമായ സാഹചര്യങ്ങളും നേരിടാൻ നമ്മളെ പ്രാപ്തരാക്കും.

മറ്റൊരു ഗ്രഹത്തിനും ശനിഭഗവാനെ പോലെ നീണ്ട രണ്ടരവർഷം ഒരു സ്ഥാനത്തു നിന്നും നമ്മളെ സ്വാധീനിക്കാൻ കഴിയില്ല. ശനിഭഗവാന്റെ മിത്രഗ്രഹങ്ങൾ ബുധനും ശുക്രനും ആണ്, സമനായ ഗ്രഹം വ്യാഴവും, ശത്രുഗ്രഹങ്ങൾ സൂര്യനും ചന്ദ്രനും ആണ്. ഇവയിൽ ഓരോന്നിനോടും ശനിഭഗവാനും കൂടി ചേരുമ്പോൾ ഓരോ ഫലങ്ങൾ ആണ് സിദ്ധിക്കുക. ഒരു മനുഷ്യായുസ്സിൽ ശനി, പ്രധാനമായും നാലു വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്: ദശാപഹാര ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി.

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മകം മുതൽ തൃക്കേട്ട വരെ (ഭാഗം -3)

 

ചില ശനിദശകളിൽ ജാതകന് ഭാഗ്യം ലഭിക്കുമെങ്കിലും, പൊതുവെ ശനിദശയെ എല്ലാവരും ഭയക്കുന്നു. എന്നാൽ, അടിസ്ഥാനപരമായി അഹങ്കാരമില്ലാത്തവർ, തങ്ങളുടെ നിലയ്‌ക്കും വിലയ്‌ക്കും അനുസരിച്ച് ജീവിക്കുന്നവർ, ദിവസവും മഹാഗണപതിയെയോ ഹനുമാൻ സ്വാമിയെയോ ഭജിക്കുന്നവർ എന്നിവരെ ശനിദേവൻ ഒരു വിധത്തിലും ഉപദ്രവിക്കില്ല.

ഏതൊരാളുടെയും ഓരോ 30 വർഷത്തിലും ഒരു ഏഴരശനി, ഒരു അഷ്ടമശനി, മൂന്ന് കണ്ടകശനി എന്നിവ വരും. അതായത് ഓരോ 30 വർഷത്തിലും ഏകദേശം 17.5 വർഷം ശനിയുടെ സമ്പൂർണ സ്വാധീനത്തിലായിരിക്കും. ഇതിനു പുറമെയാണ്, ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കി വരുന്ന 19 വർഷത്തെ ശനി ദശ. ജ്യോതിഷികൾ എപ്പോഴും ശനിയെക്കുറിച്ച് പറഞ്ഞ് നിങ്ങളെ പേടിപ്പിക്കുന്നു എന്ന തോന്നൽ ഉണ്ടാകാം. ഇതാണ് പലപ്പോഴും “ശനി തീർന്നില്ലേ?”, “ഇതെപ്പോൾ തീരും?”, “ഒരു കാലത്തും അവസാനിക്കില്ലേ?” തുടങ്ങിയ ചോദ്യങ്ങൾ നിങ്ങൾ ജ്യോതിഷിയോട് ചോദിക്കാൻ കാരണം.

എന്നാൽ, ശനി ഇഷ്ട ഭാവത്തിൽ നിൽക്കുന്നവർക്ക്, ജീവിതത്തിലെ ഏറ്റവും മികച്ച കാലം ശനിദശയായിരിക്കും.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മൂലം മുതൽ രേവതി വരെ (ഭാഗം -4)

 

ശനിദശയുടെ കാലഘട്ടത്തിലോ മറ്റ് ശനി സംബന്ധമായ ദോഷങ്ങൾ അനുഭവപ്പെടുമ്പോഴോ, നീതിയുക്തമായ കാര്യങ്ങൾ ചെയ്യുന്നതിനും ദാനധർമ്മങ്ങളിലും പുണ്യകർമ്മങ്ങളിലും സജീവമായി പങ്കെടുക്കുന്നതിനും വിനയത്തോടെ ജീവിതം നയിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക. പ്രതികൂല ഫലങ്ങൾ ലഘൂകരിക്കാൻ സൂര്യോദയത്തിന് മുമ്പ് ഉണരുക, ചതിയും വഞ്ചനയും ഒഴിവാക്കുക, പരസ്ത്രീ ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുക, മദ്യം, മയക്കുമരുന്ന്, കൈക്കൂലി, ദുഷ്പ്രവൃത്തികൾ എന്നിവ ഉപേക്ഷിക്കുക, സ്വന്തം നിലയ്‌ക്കും വിലയ്‌ക്കും യോജിച്ച രീതിയിൽ പെരുമാറുക, കള്ളം പറയുന്നത് ഒഴിവാക്കുക, അമിതമായ സുഖലോലുപതയിൽ നിന്ന് വിട്ടുനിൽക്കുക എന്നിവ ശീലമാക്കുക. ഇത്തരം ശീലങ്ങൾ ശനിദശയുടെ പ്രതികൂല ഫലങ്ങളെ ലഘൂകരിക്കാനും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും കൈവരിക്കാനും സഹായിക്കും.

ശനിയുടെ സ്വാധീനം അനുകൂലമാക്കുന്നതിനു ശനീശ്വര പ്രാർത്ഥന, ശനിയാഴ്ച വ്രതം, ശാസ്താ, ഗണേശ, ഹനുമാൻ, ശിവ ഭജനം, അയ്യപ്പ ക്ഷേത്രത്തിൽ എള്ളുതിരി കത്തിക്കൽ, കാക്കകൾക്ക് ഭക്ഷണം നൽകൽ, കറുത്ത വസ്ത്രം ധരിക്കൽ തുടങ്ങിയ പൊതുവായ പരിഹാരങ്ങൾ നിലവിലുണ്ട്. എന്നാൽ, ഇവ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ സഹായകരമാകുമെങ്കിലും, പൂർണ്ണമായ ശാന്തി നൽകണമെന്നില്ല.

ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹസ്ഥിതി, പ്രത്യേകിച്ച് ശനി, വ്യാഴം, ശുക്രൻ എന്നിവയുടെ സ്ഥാനം അനുസരിച്ച്, കൃത്യമായ പരിഹാരക്രിയകൾ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, പൊതുവായ പരിഹാരങ്ങൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല. മാത്രമല്ല, കറുത്ത വസ്ത്രം ധരിക്കുന്നത് പോലുള്ള ചില പൊതു പരിഹാരങ്ങൾ, ജാതകത്തിൽ കറുപ്പ് അശുഭ നിറമായി വരുന്നവർക്ക് കൂടുതൽ ദോഷഫലങ്ങൾ വരുത്തിവയ്‌ക്കുകയും ചെയ്യും.

ഏഴര ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി നടക്കുന്നവർ വളരെ ശ്രദ്ധയും ജാഗ്രതയും പാലിച്ചില്ലെങ്കിൽ ആഭിചാര ദോഷം ബാധിക്കുന്ന സമയമാണ്. മഹദേവന് പോലും ഏഴരശ്ശനി കാലത്തു ദുരിതം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ മനുഷ്യ ജന്മത്തിൽ പിറന്ന ഓരോരുത്തരും അഹങ്കാരം വെടിഞ്ഞു നിഷ്കാമ കർമ്മത്തിൽ മുഴുകിയാൽ ശനി ഭഗവാൻ അനുഗ്രഹിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഉയരത്തിൽ എത്തിയതിന് ശേഷം പടി ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകും. കലാകരൻമ്മാർക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവും. സ്ത്രീ മൂലം വീണ്ടും വിവാദ വിഷയങ്ങളിൽ കല-രാഷ്‌ട്രീയ-സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപമാനം ഉണ്ടാവും. പ്രധാനപ്പെട്ട രാഷ്‌ട്രീയ നേതാവ് വിട പറയും. കുപ്രസിദ്ധി നേടിയ നേതാവ് വീണ്ടും ഉയരങ്ങൾ കീഴടക്കും. വീണ്ടും കേരളീയ രാഷ്‌ട്രീയത്തിൽ മാറ്റം സംഭവിക്കും.

ശനി ഗ്രഹം തിരികെ നേർരേഖയിലേക്ക് വരുന്നത് കൊണ്ട് ഓരോ രാശിക്കാർക്കും ഉള്ള ഫലങ്ങൾ പിന്നാലെ

ജയറാണി ഈ വി.
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VSaturn Retrograde 2024 PredictionSaturn RetrogradeSATURNSUB
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies