ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 09:54 am IST
FacebookTwitterWhatsAppTelegram

2024 ജൂൺ 30 ശനിയാഴ്ച പുലർച്ചെ 12:36 AM ന് ശനീശ്വരൻ കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51 PM ന് അതേ രാശിയിൽ അവസാനിപ്പിക്കുകയാണ്. ശനി, നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരമാരംഭിക്കും.

2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ 2025 മാർച്ച് 29 വരെ ശനി ഗ്രഹം തിരികെ നേർരേഖയിലേക്ക് വരുന്നത് കൊണ്ട് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാർക്കുള്ള ഫലങ്ങൾ.

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

 

ഇതും വായിക്കുക

വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം – 1

 

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടരാശിക്കാർക്ക് 2025 മാർച്ചിലെ ശനി മാറ്റം ഏഴരശ്ശനിയുടെ തുടക്കം കുറിക്കും എന്നോർക്കുക. ഇപ്പോഴത്തെ ഈ ശനിയുടെ നേർ രേഖയിലെ സഞ്ചാരാരംഭം കരിയറിൽ പുതിയ അവസരം നൽകുകയും പുതിയ വരുമാന സ്രോതസ് ലഭിക്കുവാനും ഇടനൽകും. സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം ഗുണാനുഭവങ്ങൾ ഉണ്ടാവും എന്നതും ആശ്വാസകരം. ഭൂമിലാഭം, കുടുംബ ബന്ധങ്ങൾ ശക്തമാക്കുക എന്നിവ സംഭവിക്കും. പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും. എന്നാൽ ഇതൊക്കെ തന്നെയും ഏഴരശ്ശനിയുടെ ആരംഭത്തിനു മുൻപുള്ള ആനുകൂല്യങ്ങൾ ആണ് എന്നത് തിരിച്ചറിയണം. ദശാപഹാര പ്രകാരം ശനി അനുഭവിക്കുന്നവരും, ജന്മ ഗ്രഹനിലയിലെ ശനിയുടെ സ്ഥാനവും സൂക്ഷ്മയായി പരിശോധിച്ചും ഇപ്പോഴേ ഏഴര ശനിയെ നേരിടാൻ തയ്യാറെടുക്കുക എന്നതാണ് 2025 മുതൽ ഏഴര വർഷത്തെ ജീവിതത്തിനു വേണ്ടി ഇനിയുള്ള അഞ്ചു മാസങ്ങളിൽ ‘വിശ്വാസികളായ’ മേടക്കൂറുകാർ ചെയേണ്ടത്.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മകം മുതൽ തൃക്കേട്ട വരെ (ഭാഗം -3)

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

2025 മാർച്ചിലെ ശനി മാറ്റം കണ്ടകശ്ശനിയുടെ അന്ത്യം കുറിക്കും എന്നോർക്കുക. തനി ബിസിനസ്സിലും കൂട്ടു ബിസിനസ്സിലും ശോഭിക്കാതിരിക്കുക, വളരെ ഉയർന്ന സ്ഥാനത്ത് എത്തി അവിടെ നിന്നും അധഃപതനം, സ്ത്രീകൾ മൂലം വൻ കഷ്ടതകൾ, തൊഴിൽ പരാജയം, മാനസിക രോഗം, വിദേശ യാത്ര, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, ദമ്പതികൾ തമ്മിൽ ഐക്യത കുറവ്, വിദ്യാതടസ്സം, അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകുക, ഹൃദയ സംബന്ധമായി പ്രശ്നം എന്നിവ ഈ പറയുന്നകാലയളവിൽ നേരിടേണ്ടി വന്നേക്കാം. കണ്ടകശ്ശനി കഴിഞ്ഞുള്ള അനുകൂല സമയം അതിന്റെ പൂർണതയിൽ അനുഭവിക്കാൻ, അതുവരെയുള്ള കാലയളവിലുണ്ടാകാൻ സാധ്യതയുള്ള ന്യൂനതകൾ ഭാവിയിൽ തടസം സൃഷ്ടിക്കാതെ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനമാണ്.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഇനിയുള്ള അഞ്ചു മാസങ്ങളിൽ പൊതുവിൽ ഈശ്വര വിശ്വാസക്കുറവ്, ആചാര അനുഷ്ഠാനങ്ങളിൽ താത്പര്യം കുറയുക, എല്ലാ കാര്യങ്ങളിലും അലസതയും മടിയും അനുഭവപ്പെടുക, ശത്രുക്കളെ കൊണ്ട് ഉപദ്രവം, കോടതി കേസുകളിൽ പരാജയം ഉണ്ടാവുക, പിതാവിനോ പിതൃസ്ഥാനീയർക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും, അവരുടെ നിലവിലുള്ള അസുഖങ്ങൾ മൂർച്ഛിക്കാനുമുള്ള സാധ്യതയുണ്ട്. സന്താനക്ലേശം,മനോദുഃഖം, യാത്രാക്ലേശം എന്നിവ ഉണ്ടാകും. ഏതെങ്കിലും ലോൺ എടുത്തവർക്ക് ജപ്തി ഭീക്ഷണി നേരിടേണ്ട സാഹചര്യം ഉണ്ടാവും. 2025 മാർച്ചിലെ മഹാശനിമാറ്റം കണ്ടകശ്ശനിയുടെ ആരംഭമാണ് എന്നത് ഇവിടെ പരിഗണിക്കേണ്ടിരിക്കുന്നു. ദശാപഹാരം പ്രകാരം ശനി അനുഭവിക്കുന്നവരും, ജന്മ ഗ്രഹനിലയിലെ ശനിയുടെ സ്ഥാനവും സൂക്ഷ്മയായി പരിശോധിച്ചും വരാൻ പോകുന്ന കണ്ടകശ്ശനിയെ നേരിടാൻ ആത്മീയമായി തയ്യാറെടുക്കുക.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മൂലം മുതൽ രേവതി വരെ (ഭാഗം -4)

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

അടുത്ത അഞ്ചു മാസങ്ങളിൽ അന്യസ്ത്രീ ബന്ധം ശക്തമാകുകയും അത് ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുകയും വിവാഹമോചനത്തിനും വഴി ഒരുങ്ങുകയും ചെയ്യും. എന്നാൽ അവിവാഹിതരായ യുവതീയുവാക്കളുടെ വിവാഹകാര്യങ്ങളിൽ താമസം നേരിടുകയോ തടസ്സം അനുഭവപ്പെടുകയോ ചെയ്യും. ത്വക്, ശ്വാസകോശ രോഗം മൂർച്ഛിക്കുവാൻ ഇടയാകും. കേസ് വഴക്കുകൾ ഉണ്ടാവാനും ജയിൽ വാസത്തിനും ഇടയുണ്ട്. ബിസിനസ്സ് നടത്തുന്നവർക്ക് തൊഴിൽ ഇടങ്ങളിൽ വലിയ രീതിയിൽ അപകടം ഉണ്ടാവാനും ഇവരുടെ തൊഴിലാളികൾക്കു ആപത്തു ഉണ്ടാവാനും ഇടയുണ്ട്. സർവ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. 2025 ലെ മഹാശാനിമാറ്റം ജന്മഗൃഹനിലയിലെ ശനിയുടെ സ്ഥാനം അനുസരിച്ചു ജീവിതത്തിൽ ഭാഗ്യംകൊണ്ടുവന്നേക്കാം. എന്നാൽ ചിലർക്ക് പിതാവിന് മോശമാവസ്ഥയും, നഷ്ടങ്ങളും ഉണ്ടായേക്കാം.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

Tags: SATURNJayarani E.VSaturn Retrograde 2024 PredictionSaturn Retrograde
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies