2024 ജൂൺ 30 ശനിയാഴ്ച പുലർച്ചെ 12:36 AM ന് ശനീശ്വരൻ കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51 PM ന് അതേ രാശിയിൽ അവസാനിപ്പിക്കുകയാണ്. ശനി, നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരമാരംഭിക്കും.
ഇതും വായിക്കുക
വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം – 1
2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ 2025 മാർച്ച് 29 വരെ ശനി ഗ്രഹം തിരികെ നേർരേഖയിലേക്ക് വരുന്നത് കൊണ്ട് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്കുള്ള ഫലങ്ങൾ.
ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഇനിയുള്ള അഞ്ചു മാസക്കാലം ഉന്നത സ്ഥാനപ്രാപ്തി, സന്താനഭാഗ്യം, രോഗശാന്തി, ദാമ്പത്യ ഐക്യം, മനസ്സന്തോഷം എന്നിവ ലഭിക്കും. രാഷ്‌ട്രീയത്തിലും കലയിലും പ്രവർത്തിക്കുന്നവർക്കു തങ്ങളുടെ കരിയറിൽ ഏറ്റവും ഉന്നത സ്ഥാനത് എത്തുകയും പേരും പ്രശസ്‌തിയും ലഭിക്കുകയും ചെയ്യും. ബിസിനെസ്സ് ചെയ്യുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച അവസരം ലഭിക്കുകയും അതിൽ തിളങ്ങുവാനും സാധിക്കും. അപ്രതീഷിതമായി ബന്ധു ജനങ്ങളിൽ നിന്നും സഹായ സഹകരണം ഉണ്ടാവും. എന്നാൽ 2025 മഹാശനിമാറ്റം കണ്ടകശ്ശനിയുടെ ആരംഭം ആണ് എന്നത് ശ്രദ്ധിക്കുക. ആ കാലയളവിലെ പരീക്ഷണങ്ങൾ നേരിടുവാൻ കൃത്യമായ ജാതക പരിശോധന അനിവാര്യം.
ഇതും വായിക്കുക
ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം അല്ലെങ്കിൽ അവസരം ലഭിക്കുക, സന്താനക്ലേശം അല്ലെങ്കിൽ തടസ്സം അനുഭവപ്പെടുക, ഏറ്റവും അടുത്ത ബന്ധു ജനങ്ങൾക്കു വിരഹം ഉണ്ടാവുക, ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും. നിലവിൽ ഏതെങ്കിലും കേസുകൾ നിലനിൽക്കുന്നവർക്ക് പരാജയം ഉണ്ടാവാൻ സാധ്യത ഉണ്ട്. സന്താനങ്ങളെക്കൊണ്ട് ദോഷഫലങ്ങൾ അല്ലെങ്കിൽ അനുഭവഭാഗ്യക്കുറവ് ഉണ്ടാവും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാവുകയും പലവിധത്തിൽ ധനം നഷ്ടപ്പെടുവാനും ഇടയുണ്ട്. എന്നാൽ 2025 മഹാശനിമാറ്റതോടെ സഹോദരഭാഗ്യം, രോഗശാന്തി, വാഹനഭാഗ്യം, ബിസിനസിൽ ഉന്നതി ഒക്കെയും അനുഭവത്തിൽ വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ ക്ലേശം വർദ്ധിക്കുകയും പല പല തൊഴിലുകൾ ചെയ്യേണ്ടതായി വരിക, പ്രയത്നത്തിന് തക്ക പ്രതിഫലം കിട്ടാതെ വരിക, എല്ലാ കാര്യങ്ങളിലും മറവി സംഭവിക്കുക, അന്യദേശവാസം, വാത കഫ രോഗങ്ങൾ അലട്ടുക, കുടുംബ ബന്ധുജന നാശം, സന്താനങ്ങൾ മൂലം മനോദുഃഖം ഉണ്ടാവുക, കുടുംബത്തിൽ അമംഗളകരമായ കാര്യങ്ങൾ സംഭവിക്കുക, യാത്രയിൽ അപകടം ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും. എന്നാൽ 2025 മഹാശനിമാറ്റതോടെ ഏഴരശ്ശനിയുടെ തുടർച്ചയും, അവസാന കാലവും ആകുന്നു. കഴിഞ്ഞ അഞ്ചു വർഷമായി സർവ്വകാര്യപരാജയവും ജീവിതം ഉപേക്ഷിക്കാൻ തോന്നുന്ന വിധത്തിലുള്ള അനുഭവങ്ങൾ ഉണ്ടായവർക്കും ഇപ്പോൾ കൃത്യമായ ജാതക ഗണനം നടത്തി പരിഹാര ക്രിയകൾ അനുഷ്ഠിച്ചാൽ ഏഴരശ്ശനിയുടെ അവസാനകാലം അനുകൂലമാക്കിയെടുക്കാൻ സാധിക്കും.
ഇതും വായിക്കുക
ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മകം മുതൽ തൃക്കേട്ട വരെ (ഭാഗം -3)
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ആലോചന ഇല്ലാത്ത പ്രവർത്തികൾ മൂലം ദോഷഫലങ്ങൾ ഉണ്ടാവുക, ധനഹാനി- വരവിൽ കവിഞ്ഞ ചെലവ്, ദേശ സഞ്ചാരം, അന്യദേശവാസം, ഭാര്യാ പുത്രക്ലേശം, ഭൂമി നഷ്ട്ടം, കൃഷി – പക്ഷി – മൃഗാദികൾ എന്നിവയിൽ കൂടി ദോഷാനുഭവങ്ങൾ, ഭക്ഷണ സുഖക്കുറവ്, അലച്ചിൽ, അലസ മനോഭാവം, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അനാവശ്യ ദേഷ്യം, തസ്കരഭയം, വാഹനം മൂലം ദോഷാനുഭവങ്ങൾ, എന്ത് പ്രവൃത്തി ചെയ്താലും പാഴായിപ്പോകുക എന്നിവ അനുഭവത്തിൽ വരും. എന്നാൽ 2025 മഹാശനിമാറ്റതോടെ ഏഴരശ്ശനിയുടെ തുടർച്ചയും രൂക്ഷവും ആകുന്ന കാലമാകയാൽ വളരെ ശ്രദ്ധിയ്‌ക്കേണ്ടിരിക്കുന്നു.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)