ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടെ പരസ്യവിമർശനങ്ങൾ തുടർന്ന് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. ‘കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാണ്’ എന്ന ലൂസിഫർ സിനിമയിലെ ഡയലോഗാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കളപറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും കാംകോയുടെ വീഡർ വന്നു കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കള പറിക്കൽ തുടരുമെന്നും പരിഹാസ്യ രൂപണേ കുറിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയിലകിനെതിരെ അധിക്ഷേപങ്ങൾ തുടരുന്നതിനിടെയാണ് പുതിയ പോസ്റ്റ്.
നിലവിൽ നടത്തുന്ന ഫേസ്ബുക്ക് യുദ്ധത്തെയാണ് പരേക്ഷമായി പ്രശാന്ത് ഐഎഎസ് പറഞ്ഞുവയ്‌ക്കുന്നത്. പ്രശാന്തിന്റെ അധിക്ഷേപങ്ങൾ അതിരുവിടുന്നവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വീണ്ടും പ്രശാന്ത് സിനിമ ഡയലോഗുമായി രംഗത്തുവന്നിരിക്കുന്നത്.
പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സൈബർ പോരിന് പ്രശാന്ത് ഐഎഎസ് രംഗത്ത് വന്നത്. ജയതിലകിനെതിരെ പല കാര്യങ്ങളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അതിൽ സർവീസ് ചട്ടലംഘനമില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്. ഐഎഎസുകാരുടെ സർവീസ് ചട്ടപ്രകാരം സർക്കാരിനെയോ സർക്കാരിന്റെ നയങ്ങളയോ വിമർശിക്കരുതെന്നാനണെന്നും ജയതിലകനെയോ ഗോപാലകൃഷ്ണനെയും വിമർശിക്കരുത് എന്നല്ലെന്നും പ്രശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചു. മേലുദ്യോഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് വീണ്ടും പരിഹാസ പോസ്റ്റ് എന്നതും ശ്രദ്ധേയം.















