"Who is that??" പരാമർശം; പ്രശാന്ത് IAS മറുപടി അർഹിക്കുന്നില്ല; "അക്കാദമിക മികവുണ്ടെന്ന് കരുതി എന്തും പറയാമെന്ന ധാരണ": ജെ. മേഴ്സിക്കുട്ടിയമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“Who is that??” പരാമർശം; പ്രശാന്ത് IAS മറുപടി അർഹിക്കുന്നില്ല; “അക്കാദമിക മികവുണ്ടെന്ന് കരുതി എന്തും പറയാമെന്ന ധാരണ”: ജെ. മേഴ്സിക്കുട്ടിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ വിവാദപരാമർശത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് പറഞ്ഞ മുൻ മന്ത്രിക്ക് മറുപടി കൊടുക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ അതിന് മേഴ്സിക്കുട്ടിയമ്മ ആരാണ് എന്ന് തിരിച്ചുചോദിച്ച എൻ. പ്രശാന്തിനോട് ഒന്നും പറയാനില്ലെന്നാണ് വനിതാ നേതാവ് പ്രതികരിച്ചത്. ഡൽഹിയിലെ മാദ്ധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.

പ്രശാന്ത് മറുപടി അർഹിക്കുന്നില്ല. പ്രശാന്തിന്റെ രീതികൾ സുതാര്യമല്ല. ഉദ്യോഗസ്ഥർ രാഷ്‌ട്രീയത്തിന് വിധേയമായി ചുരുങ്ങരുത്. സത്യസന്ധത തീരെയില്ലാത്ത ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയ ആളാണ്. ആഴക്കടൽ മത്സ്യബന്ധന കരാറിൽ പ്രശാന്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശ്വാസം. സ്വാഭാവികമായ കാലതാമസം മാത്രമാണ് അന്വേഷണത്തിലുള്ളത്. അക്കാദമിക മികവുള്ളതുകൊണ്ട് എന്തും പറയാമെന്ന ധാരണയാണ് പ്രശാന്തിനെന്നും മേഴ്സിക്കുട്ടിയമ്മ വിമർശിച്ചു.

തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് പിന്നിൽ എൻ. പ്രശാന്ത് ആണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ചെന്നിത്തലയുമായി പ്രശാന്ത് രാഷ്‌ട്രീയ ​ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഭാ​ഗമായി തീരദേശ മണ്ഡലങ്ങളിലെ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിലാക്കാൻ വേണ്ടിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി തനിക്കെതിരെ ആരോപിച്ചതെന്നും പ്രശാന്തിനെതിരെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വഞ്ചനയുടെ പര്യായമാണ് പ്രശാന്തെന്നും മുൻ മന്ത്രി വിമർശിച്ചു. ഇതോടെയാണ് “സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുണ്ടോ ബ്രോ” എന്ന കമന്റ് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നത്. എന്നാൽ കമന്റിന് കീഴെ പ്രശാന്ത് നൽകിയ മറുപ‌ടി അടുത്ത വിവാദത്തിന് തിരികൊളുത്തി. Who is that?? (ആരാണത്) എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

ജെ. മേഴ്സിക്കുട്ടിയമ്മ ആരാണ് എന്ന് ചോദിച്ച പ്രശാന്ത് മറുപടി പോലും അർഹിക്കുന്നില്ലെന്നാണ് ഇപ്പോൾ മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരിക്കുന്നത്.

Tags: PRASANTH NAIRJ. Mercykutty AmmaN Prasanth
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies