മുൻ ഇന്ത്യൻ താരവും ടീം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്നു സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. 23-കാരനായ ആര്യൻ ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പി ചികിത്സയ്‌ക്ക് ശേഷം അനായ എന്ന പേരും സ്വീകരിച്ചു. സ്ത്രീയിലേക്കുള്ള മാറ്റത്തിന്റെ കഥ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പോയ വർഷങ്ങളിൽ തനിക്ക് സംഭവിച്ച മാറ്റങ്ങളുടെ ഒരു വീഡിയോയും അവർ ഇൻസ്റ്റഗ്രാമിൽ റീലായി പങ്കിട്ടു. നിലവിൽ ഇംഗ്ലണ്ടിലാണ് അനായ താമസിക്കുന്നത്.
മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്‌ക്കായി കളിച്ചിരുന്ന ആര്യൻ യുകെയില്‍ ഒരു കൗണ്ടി ക്ലബ്ബിലും അംഗമായിരുന്നു. എന്നാൽ ഇന്ന് ക്രിക്കറ്റ് ഉപേക്ഷിച്ചെന്നും അവർ പറയുന്നു. “ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്ക് ശേഷം ട്രാൻസ് വുമണായി മാറിയ എന്റെ ശരീരത്തിന് വലിയൊരു മാറ്റം സംഭവിച്ചു. ഒരു കാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു പോയിരിക്കുന്നു. കായികക്ഷമതയും എന്നെ വിട്ടുപോയി. ഞാൻ ഏറെ സ്നേഹിച്ച ക്രിക്കറ്റും എന്നിൽ നിന്ന് വഴുതി പോകുന്നു”—-അനായ ഇൻസ്റ്റ ഗ്രാ പോസ്റ്റിൽ കുറിച്ചു.
അനയയുടെ പിതാവ് സഞ്ജയ് ബംഗാർ 2014 മുതൽ 2018 സീസൺ വരെ ടീം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. ഇന്ത്യക്കായി 12 ടെസ്റ്റ്, 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആർസിബി) പരിശീലകൻ. പഞ്ചാബ് കിംഗ്സിന്റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് തലവൻ എന്നീ നിലകളിലും ബംഗാർ പ്രവർത്തിച്ചിട്ടുണ്ട്.
View this post on Instagram
“>