ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തമാശയെന്ന് പരിഹസിച്ച് മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഭാവിയിൽ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും പാകിസ്താൻ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന കാര്യം ഐസിസി കഴിഞ്ഞ ദിവസമാണ് പിസിബിയെ അറിയിച്ചത്. ഫെബ്രുവരി-മാർച്ചിലാണ് ടൂർണമെൻ്റ് നടക്കുന്നത്.
“സാഹചര്യം ഈ അവസ്ഥയിൽ എത്തിയത് തമാശയാണ്. ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ പാകിസ്താൻ ക്രിക്കറ്റ് അതിജീവിക്കുക മാത്രമല്ല സമ്പന്നമാകുക കൂടി ചെയ്യും. അത് ഞങ്ങൾ നേരത്തെ കാട്ടി തന്നിട്ടുണ്ടല്ലോ? ഇന്ത്യ-പാകിസ്താൻ മത്സരങ്ങളില്ലാതെ ഐസിസി എങ്ങനെ പണമുണ്ടാക്കുന്നതെന്ന് നോക്കാം’. —–മിയാൻദാദ് പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്ക് ഇവിടെ നിന്ന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്നും മികച്ചൊരു സ്വീകരണം ലഭിക്കും. അവർ ലോകക്രിക്കറ്റിലെ മികച്ചൊരു അവസരമാണ് ഇല്ലാതാക്കുന്നതെന്നും മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.