ചേലക്കര: രേഖകളില്ലാതെ 25 ലക്ഷം രൂപ കടത്തി. ചേലക്കര അതിർത്തി പ്രദേശമായ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. കുളപ്പുള്ളി സ്വദേശികളിൽ നിന്നാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പണം പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് പണം കടത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനത്തിൽ നിന്ന് പണം കണ്ടെടുത്തത്. കാറിന്റെ പിൻവശത്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. . ബാങ്കിൽ നിന്ന് പിൻവലിച്ച പണമാണ് ഇതെന്നാണ് ഇവരുടെ വാദം. വീട് നിർമാണം പുരോഗമിക്കുകയാണെന്നും അതിനായി മാർബിൾ വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനമൊട്ടാകെ പരിശോധന കർശനമാക്കിയിട്ടുണ്ട്.