പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചങ്ങലീരി സ്വദേശികളായ മജു ഫഹദ്- അംന ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്.
രാവിലെ മുലപ്പാൽ കൊടുത്ത് കുട്ടിയെ തൊട്ടിലിൽ ഉറക്കികിടത്തിയിരുന്നു. കുറച്ച് സമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.