പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വിജയാശംസകൾ നേർന്ന് സമുദായ സൗഹൃദ വേദിയുടെ പാലക്കാട് നിയോജകമണ്ഡലം കമ്മറ്റി യോഗം. ഹോട്ടൽ ഗസാലയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജഗതി രാജൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എസ് ഉദയ പ്രകാശ് രാമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക സമുദായങ്ങൾ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് വർക്കിംഗ് പ്രസിഡന്റ് അഡ്വ. ഷാജി പയ്യന്നൂർ പ്രഭാഷണം നടത്തി.
പിന്നാക്ക സമുദായങ്ങളിലെ നിരവധി പേർ പങ്കെടുത്ത യോഗത്തിൽ രാഗേഷ് ആർ, വി പ്രഭാകരൻ, നാരായണൻ, വിജയരാഘവൻ, ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.















