ബെംഗളൂരു: വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ വഖ്ഫിൽ നിന്നും ഭൂമി തിരികെ പിടിച്ച് ഒരു കൂട്ടം കർഷകർ. കർണ്ണാടക ഗഡക് ജില്ലയിലെ 315 കർഷകരാണ് വഖ്ഫ് ഭീകരതയെ നിലം പരിശാക്കി അനുകൂല വിധി നേടിയെടുത്തത്.
2019 മാർച്ച് 21നാണ് ഭൂമിക്ക് മേലുള്ള വഖ്ഫ് അവകാശവാദം കർഷകർ മനസിലാക്കിയത്. പ്രദേശത്തെ 516 കർഷകരുടെ ഭൂമി തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇതിമൂലം പലർക്കും വിള ഇൻഷുറൻസ് നഷ്ടപരിഹാരവും മറ്റ് സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. പിന്നാല കർഷകർ ഒറ്റക്കെട്ടായി നിന്ന് പ്രദേശിക കോടതിയെ സമീപിക്കുകയായിരുന്നു. പൂർവികരിൽ നിന്ന് ലഭിച്ച ഭൂമിക്ക് മേലാണ് വഖ്ഫ് അവകാശവാദമുന്നയിച്ചതെന്ന് കർഷകർ പറഞ്ഞു.
1974-ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പരിശോധിച്ചത്. ഭൂമി വഖ്ഫ് സ്വത്തുക്കളുടെ പട്ടികയിലാണെന്നറിഞ്ഞതോടെ കോടതിയിൽ പോയി. 516 കർഷകരാണ് കോടതിയെ സമീപിച്ചത്. 315 പേരുടെ ഭൂമി സ്വന്തം പേരിൽ തിരികെ ലഭിച്ചു. ബാക്കിയുള്ളവർ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്, കർഷകർ കൂട്ടിച്ചേർത്തു.
വഖഫ് ഭീകരതയ്‌ക്ക് ഇരകളായവരെ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിൻ ആരംഭിക്കനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ഗഡകിലെ കർഷകർ. മറ്റ് ഇരകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഗഡകിലെ കർഷകരുടെ പോരാട്ടവും തുടർന്നുണ്ടായ വിജയവും.
കഴിഞ്ഞ ദിവസം കേരളത്തിലെ കോടതിയിലും വഖ്ഫിന് വൻ തിരിച്ചടി നേരിട്ടിരുന്നു. തപാൽ വകുപ്പ് വഖ്ഫ് ഭൂമി തട്ടിയെടുത്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013 ലെ വഖ്ഫ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്ത് 750 ഓളം സ്വത്തുക്കൾക്കാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. മുനമ്പത്തിന് പിന്നാലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങളും പ്രത്യേക്ഷ സമരത്തിനും നിയമയുദ്ധത്തിനും തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ഇരകൾക്ക് ശുഭപ്രതീക്ഷ നൽകി കർണ്ണാടകയിലും കേരളത്തിലും വഖ്ഫിനെതിരായ പോരാട്ടം വിജയം കണ്ടിരിക്കുന്നത്.