ട്രംപിന്റെ വരവിൽ ആശങ്കയിൽ ചൈന; പെറുവിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങി ജോ ബൈഡനും ഷി ജിൻപിങ്ങും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ട്രംപിന്റെ വരവിൽ ആശങ്കയിൽ ചൈന; പെറുവിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങി ജോ ബൈഡനും ഷി ജിൻപിങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:39 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പെറുവിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയാനിരിക്കെ ഇരുനേതാക്കളും തമ്മിൽ നടക്കുന്ന അവസാനത്തെ ഔദ്യോഗിക കൂടിക്കാഴ്ച ആയിരിക്കും ഇതെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുൻപ് കാലിഫോർണിയയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് കാലിഫോർണിയയിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരങ്ങൾക്ക് ശ്രമം നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സമ്പദ്‌വ്യവസ്ഥകളിലെ പ്രസിഡന്റുമാർ എന്ന നിലയിൽ ബൈഡനും ഷി ജിൻപിങ്ങും നടത്തുന്ന അവസാന കൂടിക്കാഴ്ചയാണിതെന്ന് യുഎസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. അപെക് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കും.

ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോൾ ചൈന വലിയ ആശങ്കയിലാണെന്ന തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് വീണ്ടും ഉറപ്പിച്ച് കൊണ്ട് പല സുപ്രധാന വകുപ്പുകളിലും കടുത്ത ചൈനീസ് വിമർശകരെ നിയമിക്കാനുള്ള തീരുമാനം ട്രംപ് എടുത്ത് കഴിഞ്ഞു. ചൈനയിൽ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി നികുതി വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ട്രംപ് അറിയിച്ചിരുന്നു. പ്രതിരോധം, വിദേശം തുടങ്ങിയ വകുപ്പുകളിലെല്ലാം കടുത്ത ചൈനീസ് വിമർശകരെയാണ് ട്രംപ് കൊണ്ടുവന്നിരിക്കുന്നത്.

ഇതിന് പുറമെ കടുത്ത ചൈന വിമർശകനായ മൈക്ക് വാൾട്ട്സ് ആണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും, കൊറോണ മഹാമാരിയുടെ സമയത്ത് ചൈനയുടെ പങ്ക് സംബന്ധിച്ചുമെല്ലാം മൈക്ക് കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. 2022ൽ ബിജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ അമേരിക്ക പങ്കെടുക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു.

Tags: perujoe bidenFEATURED2Chinese President Xi JinpingAPEC summit in Peru
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies