ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിലുള്ള കെട്ടിപ്പിടുത്തമോ ചുംബനമോ ലൈംഗികാത്രിക്രമത്തിന്റ പരിധിയിൽ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പ്രണയിനി നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ഹർജി പരിഗണിച്ചത്.
പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കൾ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗിക താൽപ്പര്യത്തോടെ ബലപ്രയോഗം നടത്തിയാൽ മാത്രമേ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ കണക്കാൻ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.
21 കാരനായ ശാന്താ ഗണേഷാണ് 19 കാരി നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കേടതിയെ സമീപിച്ചത്. 2020 മുതൽ പരസ്പരം അടുപ്പത്തിലായിരുന്നു എന്ന് പരാതിക്കാരിയും പ്രതിയും സമ്മതിച്ചിരുന്നു. അതിനാൽ പ്രണയിനികൾ തമ്മിലുള്ള ആലിംഗനമോ ചുംബനമോ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.