ധാക്ക: ഇസ്കോൺ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭരണകൂടം. ഇസ്കോൺ ഒരു ഭീകരസംഘടനയാണെന്നാണ് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്കോൺ പ്രചാരകന്മാർക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ബംഗ്ലാദേശിലെ യൂനുസ് സർക്കാർ. ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബംഗ്ലാദേശിലെ ഹൈന്ദവസമൂഹത്തിനിടയിൽ നിർണായക സ്വാധീനമുള്ള പ്രസ്ഥാനമാണ് ഇസ്കോൺ. മാനവസേവാ രംഗത്ത് ഇസ്കോൺ വഹിക്കുന്ന പങ്ക് ഇസ്ലാമിക സംഘടനകൾ പോലും പ്രശംസിച്ചിട്ടുണ്ട്. ഇതാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രങ്ങൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോൺ ഭീകരസംഘടനയാണെന്ന് ബംഗ്ലാദേശ് പൊലീസ് പ്രസ്താവനയിറക്കിയത്.
ബംഗ്ലാദേശിലെ മുസ്ലീങ്ങളെ ഇസ്കോൺ അംഗങ്ങൾ ആക്രമിച്ചുവെന്നും ജയ് ശ്രീറാം മുഴക്കിക്കൊണ്ടാണ് ഇസ്കോൺ ഹിന്ദുക്കൾ ആക്രമണം നടത്തിയതെന്നുമാണ് പൊലീസിന്റെ വാദം. അടുത്തിടെ നടന്ന കലാപത്തിൽ ഇസ്കോണിന്റെ പ്രചാരകർ ഗൂഢാലോചന നടത്തിയതായും പൊലീസ് ആരോപിക്കുന്നുണ്ട്. ഇസ്ലാമിക ഭീകരസംഘടനകളെ തൃപ്തിപ്പെടുത്താനുള്ള മുഹമ്മദ് യൂനുസ് ഭരണകൂടത്തിന്റെ പുതിയ ശ്രമമാണ് ഇസ്കോണിനെതിരായ നീക്കമെന്നാണ് വിലയിരുത്തൽ. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിൽ നിരവധി ഇസ്കോൺ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു.