മലയാളത്തിലെ യുവ യൂട്യൂബ് ഇൻഫ്ലൂവൻസർമാരിൽ ഒരാളാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സാണ് ഗംഗ തന്റെ ചാനലിൽ പ്രധാനമായും പങ്കുവെക്കുന്നത്. ഇപ്പോഴിതാ വളരെ സങ്കടത്തോയെുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗംഗ. തന്റെ വീട്ടിലെ പൂച്ചകൾ തുടർച്ചയായി ചത്ത് വീഴുന്നതിന്റെ നിസാഹയാവസ്ഥയാണ് താരം പറയുന്നത്. വീഡിയോയില്‍ ഗംഗയുടെ അമ്മയേയും സഹോദരിയേയും കാണാം.
രണ്ട് മൂന്ന് കൊല്ലമായി എന്റെ വീട്ടിൽ 25 പൂച്ചകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരോന്നായി ചത്ത് വീഴുകയാണ്. അഞ്ചെണ്ണം ഇതുവരെ മരിച്ചു. ആർക്കും കാര്യമായ രോഗമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൂച്ച മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആരോ വിഷം വെച്ചതാണ്. ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ലെന്നും അവർ പറയുന്നു.
ശല്യം ആയതു കൊണ്ടാണോ വിഷം നൽകിയതെന്ന് അറിയില്ല. പക്ഷെ ഇതുവരെ പൂച്ചകള്‍ മറ്റ് വീട്ടില്‍ കയറുകയോ മീൻ മോഷ്ടിക്കുകയോ ചെയ്യ്തിട്ടില്ല. നിങ്ങളോ നിങ്ങളുടെ മക്കളോ വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കിയേ. കുറച്ച് മനുഷ്യപ്പറ്റ് കാണിക്കുക.
ഇനി ഇതൊന്നും കാണാന്‍ വയ്യെന്നും അതിനാല്‍ പൂച്ചകളെ തിരുവനന്തപുരത്തുള്ള സംഘടനയ്‌ക്ക് നല്‍കുകയാണെന്നും ഗംഗ പറയുന്നു. കൂടെ നിന്ന മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളര്‍ത്തിയ മൃഗങ്ങള്‍ ചതിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.















