ഗുരുവായൂർ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുൽ ഇസ്ലാം സഭയ്ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുൽ ഇസ്ലാം സഭയ്‌ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 11:36 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോൾ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുൽ ഇസ്ലാം സഭയുടെ കീഴിലാണ്.

ഗുരുവായൂർ ക്ഷേത്രം ഊരാളരായ വല്ലിശേരി മനയും കോഴിക്കോട് സാമൂതിരിയുമാണ് തളി ക്ഷേത്രത്തിലും  ഭരണനിർവഹണം നടത്തിയത്.  2.15 ഏക്കർ  ഭൂമിയിൽ ഇപ്പോൾ എം ഐ അറബിക് കോളേജും മറ്റ് ഇസ്ലാമത സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വാസികൾ.

കേരളത്തിലെ തളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് കാഞ്ഞിരമുക്ക് ശിവക്ഷേത്രം. ചരിത്ര രേഖകൾ പ്രകാരം 1918 ലാണ് ക്ഷേത്രം തകർക്കപ്പെട്ടത്.  1996 വരെ ഈ ഭൂമിയിൽ ക്ഷേത്രത്തിന്റെ അവേശിഷിപ്പുകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയുടെ മറവിലാണ് മൗനത്തുൽ ഇസ്ലാം സഭ ക്ഷേത്രത്തിന്റെ കരിങ്കൽ ശേഷിപ്പുകൾ അവിടെ നിന്ന് നീക്കം ചെയ്തത് . ക്ഷേത്രഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന വലിയ കിണർ ശ്രീകോവിലിന്റെ കരിങ്കൽ ശേഷിപ്പുകൾ ഇട്ടാണ് മൂടിയെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സജയൻ ചൂണ്ടിക്കാട്ടി.

1937 ൽ ആമിനുമ്മ എന്ന വ്യക്തിയിൽ നിന്ന് കൊങ്ങണം വീട്ടിൽ മുഹമ്മദ് ഈ ഭൂമി വാങ്ങിയതിന് രേഖകളുണ്ട്. പിന്നീട് 1958 ൽ കൊങ്ങണം മുഹമ്മദിന്റെ ആ​ഗ്രഹപ്രകാരം കുഞ്ഞിമൊയ്തീൻ എന്നയാൾ ഈ ഭൂമി വഖ്ഫ് ചെയ്തുവെന്ന ആധാരവുമുണ്ട്. എന്നാൽ ആമിനുമ്മയ്‌ക്ക് എവിടെ നിന്നാണ് ഭൂമി ലഭിച്ചതെന്ന രേഖകൾ പൊന്നാനി സബ്‌രജിസ്റ്റർ ഓഫീസിൽ ഇല്ല. വിവരവകാശ നിയമപ്രകാരം ആക്ഷൻ കൗൺസിൽ രേഖകൾക്കായി സബ്‌രജിസ്റ്റർ ഓഫീസിനെ സമീപിച്ചെങ്കിലും വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര ഭൂമി തട്ടിയെടുക്കുകയാണെന്ന ആക്ഷൻ കൗൺസിലിന്റെ വാദത്തിന് ബലമേറുകയാണ്.

അതേസമയം പഞ്ചായത്തിന്റെയും ടൗൺപ്ലാനറുടെയും അനുവാദമില്ലാതെയാണ് മൗനത്തുൽ ഇസ്ലാം സഭ മസ്ജിദ് നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് മാറഞ്ചേരി പ‍ഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അടക്കം നൽകിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ നിർമാണം പൂർത്തിയാക്കി. ഒരു വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് മസ്ജീദ് അടക്കമുള്ള കൂറ്റൻ കെട്ടിടം  ഉയർന്നത്.

 

Tags: GuruvaayoorWaqf Billകാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്രംഗുരുവായൂർ ക്ഷേത്രംപൊന്നാനി
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies