പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം നോൺ വെജ് കഴിച്ചാൽ പ്രശ്‌നമാകുമോ? വിരുദ്ധാഹാരമെന്ന പ്രചാരണത്തിൽ വാസ്തവമുണ്ടോ ? അറിയാം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം നോൺ വെജ് കഴിച്ചാൽ പ്രശ്‌നമാകുമോ? വിരുദ്ധാഹാരമെന്ന പ്രചാരണത്തിൽ വാസ്തവമുണ്ടോ ? അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

വിരുദ്ധാഹാരങ്ങളെ കുറിച്ച് പലപ്പോഴും വീട്ടിലെ മുതിർന്നവരിൽ നിന്ന് കേട്ടിട്ടുണ്ടാകും. ചില പ്രത്യേക കോമ്പിനേഷനുകൾ പലപ്പോഴും ദഹനത്തെ തടസ്സപ്പെടുത്തുകയോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാക്കുകയോ ചെയ്യാറുണ്ട്. അതുകൊണ്ട് ചില ഭക്ഷണങ്ങൾ ചിലതിനോട് ചേർത്ത് കഴിക്കരുതെന്ന് നമ്മൾ എപ്പോഴും കേട്ടിട്ടുമുണ്ടാകും. അത്തരത്തിൽ വിരുദ്ധാഹാരമെന്ന് പലപ്പോഴും പറയാറുള്ള ഒന്നാണ് പാലുത്പന്നങ്ങളും മാംസവിഭവങ്ങളും. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധർ ഈ കാര്യത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

പാലിനൊപ്പമോ, പാൽ ഉത്പന്നങ്ങൾക്ക് ഒപ്പമോ നോൺ വെജ് ചേർക്കരുത് എന്ന് പറയുന്നതിൽ കഴമ്പില്ലെന്നാണ് പോഷകാഹാര വിദഗ്ധനായ അമിത ഗാദ്രെ പറയുന്നത്. ഇവ ഒരുമിച്ച് കഴിക്കുന്നത് വഴി ശരീരത്തിന് ഏതെങ്കിലും തരത്തിൽ ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് അദ്ദേഹം പറയുന്നത്. പാൽ, മാംസവിഭവങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന പ്രോട്ടീനുകളേയും കൊഴുപ്പിനേയും ചില എൻസൈമുകൾ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ഒരു രീതിയിലും പ്രതികൂലമായി ബാധിക്കില്ല.

ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കില്ലെന്ന് കൺസൽട്ടന്റ് ന്യൂട്രീഷനിസ്റ്റായ രൂപാലി ദത്ത പറയുന്നു. ഇവ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളും ഉണ്ടെന്നും രൂപാലി പറയുന്നു. പാൽ ഉത്പന്നങ്ങൾ ചേർന്ന നോൺ വെജ് വിഭവങ്ങൾ സാധാരണമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചിക്കൻ തൈരിൽ മാരിനേറ്റ് ചെയ്യുന്നത്, ക്രീം സോസുകൾ ഉപയോഗിച്ചുള്ള മീൻ വിഭവങ്ങൾ, ക്രീം ചേർത്തുള്ള ചിക്കൻ വിഭവങ്ങൾ, ബട്ടർ ചിക്കൻ, മട്ടൻ വിഭവങ്ങൾ ഇവയെല്ലാം സർവ്വസാധാരണമാണ്. ഈ വിഭവങ്ങളിലെല്ലാം പാൽ ഉത്പന്നങ്ങളാണ് രുചി വർദ്ധിപ്പിക്കുന്നതെന്നും രൂപാലി വ്യക്തമാക്കി. അതേസമയം ലാക്ടോസ് അലർജി ഉള്ളവരാണെങ്കിൽ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാകും നല്ലതെന്നും, അല്ലാത്തപക്ഷം ഇവ കഴിക്കുന്നത് ഒരു രീതിയിലും പ്രശ്‌നമുള്ള കാര്യമല്ലെന്നും വിദഗ്ധർ പറയുന്നു.

Tags: Digestion
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies