ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായാണ് ബോളിവുഡ് മലൈക അറോറയെ കാണുന്നത്. 51-ാം പിറന്നാളാഘോഷിച്ച താരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. സെപ്തംബർ ആദ്യവാരമാണ് മലൈകയുടെ അച്ഛൻ അനിൽ മേത്ത ആത്മഹത്യ ചെയതത്. അടുത്തിടയായാണ് നടൻ അർജ്ജുൻ കപൂറുമായി മലൈക വേർപിരിഞ്ഞത്.
ഇതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ നവംബർ മാസത്തിൽ കഠിനമായ ചാലഞ്ചിലൂടെ കടന്നു പോകുകയാണെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നവംബർ മാസം പിന്തുടരുന്ന 9 കാര്യങ്ങളെക്കുറിച്ച് മലൈക പറയുന്നത്.
ഈ മാസം മദ്യപിക്കില്ല, 8 മണിക്കൂർ ഉറങ്ങും, ഒരു മെന്ററെ കണ്ടത്തും, എല്ലാ ദിവസവും വ്യായാമം ചെയ്യും, പ്രതിദിനം 10,000 സ്റ്റെപ്പ് നടക്കും, ദിവസവും രാവിലെ 10 മണി വരെ ഭക്ഷണം കഴിക്കില്ല, സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കും, രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കില്ല, ടോക്സിക്കായ ആളുകളെ ജീവിതത്തിൽ നിന്നും ഒഴിവാക്കും എന്നിങ്ങനെ പോകുന്നു ചാലഞ്ച്.
1998-ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്. തുടര്‍ന്ന് 2018-ലാണ് മലൈകയും അര്‍ജുനും പ്രണയത്തിലാകുന്നത്.















