കൊച്ചി: 78-ാം സന്തോഷ്‌ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.എറണാകുളം സ്വദേശിയായ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ടീം നായകൻ. ബിബി തോമസ് മുട്ടത്ത് ആണ് പരിശീലകൻ.പാലക്കാട്ടുകാരനായ ഗോൾ കീപ്പർ ഹജ്മൽ എസ് ആണ് ഉപനായകൻ. 15 പേർ പുതുമുഖങ്ങളാണ്.
കഴിഞ്ഞ സന്തോഷട്രോഫി കളിച്ച അഞ്ചു പേർ ടീമിലുണ്ട്.17കാരനായ മുഹമ്മദ് റിഷാദ് ഗഫൂർ ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.നവംബർ 20 മുതൽ 24 വരെ കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരങ്ങൾ.
കേരളം ഗ്രൂപ്പ് എച്ചിലാണ്. 20ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ റെയില്‍വേയുമായി ഏറ്റുമുട്ടും. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍ മത്സരിക്കുക.