തൃശൂർ: വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.
സ്കൂൾ ബസിൽ നിന്നുമിറങ്ങി സ്കൂളിലേക്ക് കയറുന്നതിനിടെയാണ് വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ പാഞ്ഞടുത്തത്. വിദ്യാർത്ഥികളെ ഓടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ റോഡിൽ വീഴുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം പുത്തൻച്ചിറ ഗവർണമെന്റ് ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.