ബെംഗളൂരു: കർഷകരുടെയും ഹൈന്ദവ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിൽ അനധികൃതമായ നിരവധി വഖ്ഫ് കയ്യേറ്റങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽ അധിനിവേശത്തെ ചെറുക്കാനുറച്ച് ബി.ജെ.പി കർണാടക ഘടകം ഒരു പടി കൂടി മുന്നോട്ടു കടന്നു .
സംസ്ഥാനത്തെ വഖ്ഫ് അധിനിവേശത്തിന്റെ യഥാര്ത്ഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാൻ കൃത്യമായ തെളിവെടുപ്പിനായി പാർട്ടി മൂന്നു ദൗത്യ സംഘങ്ങൾ രൂപീകരിച്ചു. ഈ സംഘങ്ങൾ എല്ലാ ജില്ലാ കേന്ദ്രങ്ങളും സന്ദർശിച്ച് വിവരശേഖരണം നടത്തും. ‘നുമ്മ ഭൂമി-നുമ്മ ഹാക്കത്ത്’ എന്ന മുദ്രാവാക്യവുമായിട്ടായിരിക്കും സംസ്ഥാന ബിജെപി ടീമുകൾ സംസ്ഥാനത്തൊട്ടാകെ പര്യടനം നാത്തുക
ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക,ചാലവടി നാരായണസ്വാമി എന്നിവരാണ് സംഘങ്ങൾക്ക് നേതൃത്വം നൽകുക.
കർഷകരുടെ ഭൂമിയുടെ രേഖകളിൽവഖഫിന്റെ പേര് കണ്ടതോടെ പതിനായിരക്കണക്കിന് കർഷകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്. കർഷകർക്കൊപ്പം വിവിധ രാഷ്‌ട്രീയ നേതാക്കളും പ്രതിഷേധിച്ചു. അതിനെത്തുടർന്ന് കർണാടകയിലുടനീളം ബോധവൽക്കരണം നടത്താൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് ടീമുകൾ രൂപീകരിച്ച് സംസ്ഥാന പര്യടനം നടത്തുന്നത്.















