തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷം അർദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസന്റെ തിരിച്ചുവരവ്. ജൊഹന്നാസ്ബര്‍ഗിനെ നാലാം ടി20യിൽ 28 പന്തിൽ നിന്നാണ് താരം അർദ്ധശതകം പൂർത്തിയാക്കിയത്. ആറ് കൂറ്റൻ സിക്സും അഞ്ചു ഫോറും അതിർത്തി കടത്തിയാണ് താരം 73 റൺസുമായി പുറത്താകാതെ നിൽക്കുന്നത്.
ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് താരം സ്വന്തം പേരിൽ ചേർത്തത്. കെ.എൽ രാഹുലിനെയും ധോണിയേയും പന്തിനെയുമാണ് മലയാളി താരം മറികടന്നത്. നാല് തവണയാണ് താരം 50+ സ്കോർ നേടിയത്.
18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 10 ഓവറിൽ ഇന്ത്യ 129 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ സൂര്യകുമാർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.















