സഞ്ജു സാംസണ് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച് തിലക് വർമ. 41 പന്തിലായിരുന്നു താരത്തിന്റെ അതിവേഗ ശതകം. സഞ്ജുവിനെക്കാളും ഒരുപിടി കൂടുതൽ അപകടകാരിയായിരുന്നതും തിലക് വർമയായിരുന്നു. 22 ബോളിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ തിലക് അടുത്ത 19 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. അഭിഷേക് ശർമ പുറത്തായ ശേഷം ക്രീസിലെത്തിയ താരം തുടക്കത്തിലെ ടോപ് ഗിയറിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങുംവിലങ്ങും ശിക്ഷിക്കുന്നതാണ് ഓരോ ഓവറിലും കണ്ടത്. 10 പടുകൂറ്റൻ സിക്സുകളാണ് തിലകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 120 റൺസാണ് താരം നേടിയത്. മുംബൈ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.















