പാകിസ്താൻ അധിനിവേശ കശ്മീരിലെ ട്രോഫി പര്യടനം ഐസിസി വിലക്കിയതോടെ രൂക്ഷ വിമർശനവുമായി മുൻ പിസിബി ചെയർമാൻ നജാം സേഥി.ബിസിസിഐയ്‌ക്കെതിരെ ഐസിസി വാ തുറക്കില്ലെന്നും അവരുടെ ശക്തി ക്ഷയിച്ചെന്നും മുൻ ചെയർമാൻ പറയുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് പിഒകെയിൽ ട്രോഫി പര്യടനം നടത്താമെന്ന പാകിസ്താൻ മോഹങ്ങൾക്ക് തിരിച്ചടിയേറ്റത്.
“ഐസിസി വളരെ ദുർബലമയി. അവർ ഒരിക്കലും ബിസിസിഐയ്‌ക്ക് എതിരെ നിലപാട് സ്വീകരിക്കില്ല. കാരണം അവർ ബിസിസിഐയുടെ വരുമാനം ആശ്രയിക്കുന്നുണ്ട്. ഐസിസി ഇനിയൊരിക്കലും ഐസിസി ആയിരിക്കില്ല.
ഐസിസി ഇപ്പോൾ ബിസിസിഐയായി. കാരണം ജയ് ഷാ ഐസിസി ചെയർമാനാകാൻ പോകുന്നു. ഇനി ചെയ്യാൻ പറ്റുന്നത് പാകിസ്താൻ സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയ ബന്ധപ്പെട്ട് അനുമതി തേടിയാൽ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കാനുള്ള സാധ്യതയുണ്ട്”.—-സേഥി ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.















