ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കും ഭാര്യ റിതിക സജ്‌ദെയ്‌ക്കും ആൺകുഞ്ഞ് പിറന്നു.ഇരുവർക്കും സമൈറ എന്ന മകൾ കൂടിയുണ്ട്.
2015 ഡിസംബറിലാണ് രോഹിത് ശർമ്മ റിതികയെ വിവാഹം കഴിച്ചത്. 2018 ഡിസംബറിലാണ് ദമ്പതികൾക്ക് സമൈറ ജനിച്ചത് . രോഹിത് ഉടൻ അച്ഛനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിച്ചിരുന്നു.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോ എന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല . പെർത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ രോഹിത് കളിച്ചേക്കില്ല എന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഗൗതം ഗംഭീർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.രോഹിത് കളിച്ചില്ലെങ്കിൽ ടീമിനെ ജസ്പ്രീത് ബുംറ നയിക്കുമെന്നും ഗംഭീർ പറഞ്ഞു.