കൊച്ചി: ചെറിയൊരു കയറ്റത്തിനൊടുവിൽ താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വർണവില.
ഇന്നലെ പവന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസാദ്യം 59,080 രൂപയായിരുന്നു സ്വർണവില. പിന്നാലെ 57,600 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് ചെറുതായൊന്ന് തിരിച്ചു കയറിയെങ്കിലും വീണ്ടും വില ഇടിയുകയാണ്. ഓഹരി വിപണിയിൽ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ ഇടയ്‌ക്ക് ചലങ്ങൾ ഉണ്ടാക്കിയതെന്നാണ് നിഗമനം.