ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിംഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് തിരികെ വന്നത്. ടെക്സസിലെ എടിആൻഡ്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് വമ്പൻ സമ്മാന തുകയാണ്.
ഏകദേശം 40 മില്യൺ യുഎസ് ഡോളർ(338 കോടി) ആണ് ജേക് പോളിന് ലഭിക്കുന്ന തുക. 19 വർഷത്തിന് ശേഷമാണ് ടൈസൺ റിംഗിലേക്ക് മടങ്ങിയെത്തുന്നത്. സ്റ്റേഡിയത്തിലേക്ക് ജേക്കിനെ കൂവലോടെയാണ് കാണികൾ വരവേറ്റത്. 58-കാരനായ ടൈസന് നൽകിയത് നിറഞ്ഞ കൈയടികളും.
ആദ്യ രണ്ടു റൗണ്ടിൽ ഇതിഹാസ താരത്തോട് കീഴടങ്ങിയെങ്കിലും മൂന്നാമത്തെയും നാലാമത്തെയും റൗണ്ടിൽ ടൈസനെ കീഴ്പ്പെടുത്താൻ കേക്കിനായി. അഞ്ചാം റൗണ്ടിൽ ജേക് പോളിന്റെ ഓവർഹെഡ് പഞ്ചിൽ ടൈസൺ തളർന്നു. റിംഗിൽ നിൽക്കാൻ പോലും പാടുപെടുകയായിരുന്നു താരം. മത്സരത്തിന്റെ അവസാന ബെൽ മുഴങ്ങിയതോടെ ടൈസനെ ആദരിക്കാനും ജേക് മറന്നില്ല. ടൈസണ് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 169 കോടി രൂപ) സമ്മാനമായി ലഭിച്ചു.
Jake Paul bows to Mike Tyson at the end of the match. #PaulTyson pic.twitter.com/FUQGZVyADQ
— Netflix (@netflix) November 16, 2024
“>