ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം ഒക്കെയും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ ഒക്കെ സന്ദർശനം നടത്തുവാൻ യോഗം ഉള്ള വാരം ആണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകാൻ സാധ്യത.എന്നാൽ വാര മധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകളിൽ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. വാരം അവസാനം വളരെക്കാലമായി ഉള്ള രോഗങ്ങൾക്ക് ശമനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ അവസരം വന്നു ചേർന്നേക്കും. തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം ഒക്കെയും വന്നു ചേരുന്ന നല്ല ഒരു വാരം ആയിരിക്കും
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദമ്പതികൾ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എവിടെയും മാന്യത, മനസുഖം ഒക്കെയും അനുഭവപ്പെടും. കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്‌ക്കുവാൻ അവസരം ചേരും. ആടയാഭരണയലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടായേക്കാം. ഏറ്റെടുത്ത പ്രവർത്തികൾ ഉത്തരവാദിത്തത്തോടെ വിജയത്തിൽ എത്തിക്കാൻ സാധിക്കുന്ന വാരമാണ്. തൃപ്തികരമായ ആരോഗ്യനില ആയിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറി സാമ്പത്തിക ലാഭം ഉണ്ടാകും. വാരം അവസാനം സാമ്പത്തികമായ ജാഗ്രത പുലർത്തേണ്ട കാലം ആണ്. പണം, ചെക്ക് മുതലായവ കൈകാര്യം ചെയ്യുമ്പോൾ ചതി പറ്റാതെയിരിക്കുവാൻ വളരെ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുകയും കേസ് വഴക്കുകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ആമാശയ സംബന്ധമായി അസുഖമുള്ളവർ ജാഗ്രത പാലിക്കുക. വാര മധ്യത്തോടെ കുടുംബ സൗഖ്യ൦, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തീകമായി പുരോഗമനം ഉണ്ടാവും. കീർത്തി, ശത്രുഹാനി, ബന്ധുജനസമാഗമം എന്നിവ സംഭവിക്കും. ചില ആടയാഭരണ വസ്തുക്കൾ സമ്മാനമായി ലഭിക്കും.രാഷ്രീയക്കാരെ സംബന്ധിച്ച് അന്യജനങ്ങളാൽ അറിയപ്പെടും. കലാകാരൻമാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും. വിവാഹ ഭാഗ്യം, പുതുവസ്ത്ര ലാഭം, ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അവധി എടുത്തു ദൂരയാത്ര വേണ്ടി വരും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം ഒക്കെയും കൊണ്ട് വരും. കോടതിൽ വ്യവഹാരം, തർക്കങ്ങൾ ഒക്കെയും കാരാഗ്രഹ വാസം വരെ കൊണ്ട് ചെന്നെത്തിക്കും. ഉദരരോഗം സൂക്ഷിക്കുക. എല്ലാകാര്യങ്ങളിലും തടസം ഉണ്ടാകും. ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റം പ്രതീക്ഷിക്കാം. വാരം അവസാനം തൊഴിൽ വിജയം, ബിസിനസിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)