പാലക്കാട്: ആനക്കരയിൽ പിതാവിനൊപ്പം ചികിത്സക്കെത്തിയ 5 വയസുകാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി. കൂറ്റനാട് സ്വദേശികളായ സുരേഷ്- വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്. ഹൈപ്പർ ആക്ടീവായ കുട്ടികൾക്കുള്ള തെറാപ്പി ക്ലാസിനായി ആനക്കരയിലെത്തിയതായിരുന്നു ആഘോഷും പിതാവും.
സ്‌പെഷ്യൽ എജുക്കേഷൻ സെന്ററിലെ പരിശീലനത്തിനിടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപത്തുള്ള കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. മകനെ രക്ഷിക്കാൻ സുരേഷും കൂടെ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. കിണറ്റിലേക്ക് ചാടുന്നതിനിടെ സുരേഷിന് പരിക്കേറ്റിരുന്നു. ഇയാളെയും കുട്ടിയുടെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















