ട്രെയിൻ വൈകി ഓടുന്നു; വിവാഹ മുഹൂർത്തം തെറ്റുമെന്ന് ട്വീറ്റ്; ഇടപെട്ട് അശ്വിനി വൈഷ്ണവ്; യുവാവിനും കുടുംബത്തിനും ' ഹാപ്പി ജേർണി'..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ വൈകി ഓടുന്നു; വിവാഹ മുഹൂർത്തം തെറ്റുമെന്ന് ട്വീറ്റ്; ഇടപെട്ട് അശ്വിനി വൈഷ്ണവ്; യുവാവിനും കുടുംബത്തിനും ‘ ഹാപ്പി ജേർണി’..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 09:23 pm IST
FacebookTwitterWhatsAppTelegram

ദീർഘ ദൂര യാത്രകൾക്കായി പൊതുവെ ട്രെയിനുകൾ നാം തെരഞ്ഞെടുക്കാറുണ്ട്. സൈഡ് സീറ്റിൽ ഇരുന്ന് ചൂടു ചായയും കുടിച്ച് കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ പലർക്കും ട്രെയിനുകൾ യാത്ര ചെയ്യാനുള്ള മാർഗം മാത്രമല്ല, ജീവിതത്തിലെ സാഹസികതയുടെ ഭാഗം കൂടിയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മുംബൈയിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള ട്രെയിനിലാണ് കല്യാണ ചെക്കൻ ഉൾപ്പെടെ 35 പേർ കയറിയത്. വരനായ ചന്ദ്രശേഖർ വാഗയും ബന്ധുക്കളും യാത്ര ചെയ്യുന്നതിനിടെ ട്രെയിൻ പിടിച്ചിടേണ്ടി വന്നു. നാല് മണിക്കൂറോളം വൈകിയതിനാൽ മുഹൂർത്തത്തിന് സമയത്തിന് എത്താനാകില്ലെന്ന ആശങ്ക പരന്നു. വിവാഹം മുടങ്ങുമെന്ന് മനസിലാക്കിയതോടെ ചന്ദ്രശേഖർ സമയോചിതമായ ഇടപെടൽ നടത്തുകയായിരുന്നു.

തന്റെ പ്രതിസന്ധിയെ കുറിച്ച് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രിയായ അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് കൊണ്ട് എക്‌സിൽ കുറിച്ചു. ട്രെയിൻ വൈകുന്നത് കണക്ടിംഗ് ട്രെയിനായ സറായിഘാട്ട് എക്‌സ്പ്രസ് ട്രെയിൻ കിട്ടാതിരിക്കാൻ കാരണമാകുമെന്നും ഇത് തന്റെ വിവാഹ മൂഹൂർത്തം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. പ്രായമായവർ ഉൾപ്പെടെ തനിക്കൊപ്പം ട്രെയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sri Chadrasekhar Wagh expressed his thanks to Railways for helping their marriage party of 35 persons to board the Saraighat Express from Howrah, as they were about to miss the train. IR made all arrangement so that they can board 12345 Up from Howrah stn.https://t.co/oac63cUxCX

— Eastern Railway (@EasternRailway) November 15, 2024

ചന്ദ്രശേഖറിന്റെ പരിശ്രമം ഒടുവിൽ വിജയം കണ്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ചന്ദ്രശേഖറും കുടുംബവും സഞ്ചരിച്ചിരുന്ന ഗീതാഞ്ജലി എക്‌സ്പ്രസ് കൃത്യസമയത്ത് കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിലെത്തിക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഹൗറ സ്റ്റേഷനിലെത്തിയ ചന്ദ്രശേഖറിനെയും കുടുംബത്തെയും സഹായിക്കാൻ റെയിൽവേ ജീവനക്കാരുമെത്തി. ഹൗറ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ നിൽക്കുന്ന സറായിഘാട്ട് എക്‌സ്പ്രസിലേക്ക് ചന്ദ്രശേഖറിനെയും കുടുംബത്തെയും അവർ സുരക്ഷിതമായി കയറ്റിവിട്ടു.

തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ട റെയിൽവേ അധികൃതർക്ക് നന്ദി അറിയിക്കാനും യുവാവ് മറന്നില്ല. മുഹൂർത്തം തെറ്റാതെ തന്നെ സുരക്ഷിതമായി എത്തിച്ചെന്നും റെയിൽവേ മന്ത്രിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. യാത്രക്കാർക്ക് എപ്പോഴും സേവനം നൽകാൻ തങ്ങൾ പ്രതിബദ്ധരാണെന്നും റെയിൽവേ അധികൃതരും മറുപടി നൽകി.

Tags: marriagetrainindian railways
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies