ബീജിംഗ്: വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജനങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു 21കാരൻ. കണ്ണിൽ കണ്ടവരെയെല്ലാം വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ വുഷി സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
കഴിഞ്ഞദിവസം ചൈനയിലെ ദക്ഷിണനഗരമായ ഷുഹായിൽ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി 35 പേർ കൊല്ലപ്പെട്ടിരുന്നു. 62-കാരനാണ് വാഹനമോടിച്ചിരുന്നത്. 43 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഡിവോഴ്സിനെ തുടർന്ന് സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലെ അന്തിമവിധിയിൽ നിരാശനായതോടെയാണ് അപകടകരമായ രീതിയിൽ ഡ്രൈവർ വാഹനമോടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.