കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ-മത-സമുദായ സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലേക്ക്. SNDP യോഗത്തിന്റെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് വൈകുന്നേരം 3.30-നാണ് ആയിരങ്ങൾ അണിനിരക്കുന്ന മനുഷ്യച്ചങ്ങല നടക്കുക.
വഖ്ഫ് അധിനിവേശത്തിന്റെ ഇരകളായി മാറിയ മുനമ്പം, ചെറായി തീരദേശ മേഖലയിലെ 600-ഓളം കുടുംബങ്ങളുടെ ചെറുത്തുനിൽപ്പിന് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് എസ്എൻഡിപി മനുഷ്യചങ്ങല തീർക്കുന്നത്. തുഷാർ വെള്ളാപ്പള്ളി ഉൾപ്പടെയുള്ള നേതാക്കൾ മനുഷ്യച്ചങ്ങലയ്‌ക്ക് നേതൃത്വം നൽകും. 5,000-ത്തോളം പേരാകും പരിപാടിയിൽ അണിനിരക്കുക. ചങ്ങലയ്‌ക്ക് ശേഷം ചെറായി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
വഖ്ഫ് അധിനിവേശത്തിനെതിരെ ഒക്ടോബർ 13-നാണ് മുനമ്പം ജനത റിലേ നിരാഹാര സമരം ആരംഭിച്ചത്. 33 ദിവസം പിന്നിട്ട് സമരതേ്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്.