വിവാദ ഇസ്ലാമത പണ്ഡിതനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ബോളിവുഡ് നടി സ്വര ഭാസ്‌കരിനെതിരെ രൂക്ഷ വിമർശനം. ഭർത്താവ് ഫഹദ് അഹമ്മദിനൊപ്പമാണ് മൗലാന സജ്ജാദ് നൊമാനിയെ കാണാൻ നടി പോയത്.
രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പെൺകുട്ടികളെ സ്‌കൂളുകളിലേക്കും കോളേജിലേക്കും അയക്കുന്നത് ഹറാം ആണെന്ന് പ്രസംഗിച്ചയാളാണ് മൗലാന.
സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫഹദ് അഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സാധാരണ സൽവാർ ധരിച്ച് തല ദുപ്പട്ട കൊണ്ട് മൂടി പതിവിന് വിപരീതമായി വിനീതയായ നടിയാണ് ദൃശ്യങ്ങളിൽ ഉളളത്.
അൾട്രാ ഫെമിനിസ്റ്റ് സ്വര ഭാസ്കർ, സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ട മൗലാനയെ കണ്ടതിനെതിരെ സോഷ്യൽ മീഡിയ കൂട്ടത്തോടെ രംഗത്തെത്തി. ” അൾട്രാ ഫെമിനിസ്റ്റ് സ്വര ഭാസ്‌കറിന് ദിയോബന്ദ് അനുകൂല, താലിബാൻ മതമൗലികവാദി മൗലാന സജ്ജാദ് നൊമാനിയുടെ അനുഗ്രഹം ലഭിച്ചു. പെൺമക്കളെ “കാഫിർ” ആക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് മാതാപിതാക്കളോട് പ്രസംഗിച്ചയാളാണ് മൗലാന”, ഒരു ഉപയോക്താവ് പ്രതികരിച്ചു.
Ultra feminist Swara Bhasker aka <whatever new name> received blessings by Deobandi Pro-Taliban fundamentalist Maulana Sajjad Nomani who often preached parents to avoid sending daughters to education institutions to prevent them turning “kafir”. He openly speaks against… pic.twitter.com/dwKGdwveKk
— The Hawk Eye (@thehawkeyex) November 17, 2024
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയുടെ ഭർത്താവ് ഫഹദ് അഹമ്മദ് മത്സരിക്കുന്നുണ്ട്. എൻസിപി (ശരദ് പവാർ) ടിക്കറ്റിൽ അനുശക്തി നഗർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്.