ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ട്രെയിലർ പുറത്ത്. ഇന്ന് വൈകിട്ടോടെ ബിഹാറിലെ പട്‌നയിൽ ജനസാഗരത്തിനിടയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. കിടിലൻ സസ്‌പെൻസുകൾ ഒരുക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
‘ പുഷ്പ സത്യത്തിൽ എവിടെ എന്ന ചോദ്യമാണ്’ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്‌ക്കുന്നത്. ആദ്യ ഭാഗത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിലിന് അധികം ഡയലോഗുകളും ഭാഗങ്ങളുമുണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തിൽ വില്ലന്റെ അഴിഞ്ഞാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിന് വഴിയൊരുക്കുന്നതാണ് പുഷ്പ 2 വെന്ന് കാണിച്ചു തരുന്നതാണ് സിനിമയുടെ ട്രെയിലർ. ‘പുഷ്പ ഫ്‌ളവർ അല്ലടാ ഫയർ’ എന്ന് തെളിയിക്കുന്ന വെടിക്കെട്ട് ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെയും പൊലീസുകാരനായ ഭൻവർ സിംഗിന്റെയും മാസ് പ്രകടനം ചിത്രത്തിലുടനീളമുണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ഇതിനോടകം 8 മില്യണിലധികം ആളുകളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ട്രെയിലർ കണ്ടത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഡിസബർ 5ന് തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ തീയേറ്ററുകളിലെത്തും.
600 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. റിലീസിന് മുന്നോടിയായി പ്രീ സെയിലിൽ 1,085 കോടി രൂപയും ചിത്രം സ്വന്തമാക്കി. E4 എന്റർടൈൻമെന്റ്‌സാണ് ചിത്രം കേരളത്തിൽ എത്തിക്കുക.