ഡെറാഡൂൺ: നൈജീരിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ ദ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രിയുടെ ജനപ്രീതിയും ശക്തമായ നേതൃത്വവും ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” അഭിമാന നിമിഷം! പ്രധാനമന്ത്രിക്ക് നൈജീരിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ ദ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ നൈജർ’ ലഭിച്ചിരിക്കുന്നു. ഇന്ത്യക്കാരായ നമുക്കെല്ലാവർക്കും പ്രധാനമന്ത്രിയുടെ ഈ നേട്ടത്തിൽ അഭിമാനിക്കാം.”- പുഷ്‌കർ സിംഗ് ധാമി കുറിച്ചു.
गौरवपूर्ण क्षण! 🇮🇳 🏅
यशस्वी प्रधानमंत्री श्री @narendramodi जी को नाइजीरिया के राष्ट्रीय सम्मान ‘द ग्रैंड कमांडर ऑफ द ऑर्डर ऑफ नाइजर’ (GCON) से सम्मानित किया गया है, जो हम समस्त भारतीयों के लिए गौरवशाली क्षण हैं।
यह उपलब्धि आदरणीय प्रधानमंत्री जी की लोकप्रियता के साथ ही… pic.twitter.com/noWQC1Gae5
— Pushkar Singh Dhami (@pushkardhami) November 17, 2024
പ്രധാനമന്ത്രിയുടെ ജനപ്രീതിയുടെയും ആഗോളതലത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾക്കുമുള്ള ആദരമാണ് ഈ നേട്ടം. മോദിജിയുടെ ദീർഘവീക്ഷണത്തിലൂടെ ആഗോള ബന്ധങ്ങൾക്ക് പുതിയ ദിശാബോധം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിൽ നിന്ന് പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. 1969ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം നൈജീരിയയുടെ പരമോന്നത ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ പ്രധാനമന്ത്രിയുടെ സംഭാവനകൾ അംഗീകരിക്കുന്ന 17-ാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ.