ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവാദങ്ങൾക്കിടെ ‘ നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ പുറത്ത്. നയൻതാര- വിഘ്‌നേഷ് ശിവൻ താരദമ്പതികളുടെ പ്രണയകഥ പറയുന്ന ഡോക്യുമെന്ററി നയൻതാരയുടെ ജന്മദിനത്തിൽ ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് പുറത്തുവിട്ടത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിംഗ്.
‘ നാനും റൗഡി താൻ’ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു സംവിധായകനായ വിഘ്‌നേഷുമായി നയൻതാര പ്രണയത്തിലാവുന്നത്. ഈ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയുള്ളതാണ് ഡോക്യുമെന്ററി. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയിലെ ഏതാനും പിന്നാമ്പുറ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടൻ ധനുഷിനെ കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
Namma ellarum aavala kaathutrundha namma lady superstar- oda kadhai, ippo Netflix la vandhaachu! ❤️
Watch Nayanthara: Beyond The Fairytale, only on Netflix! pic.twitter.com/J6HH3C6arf— Netflix India South (@Netflix_INSouth) November 17, 2024
ധനുഷായിരുന്നു നാനും റൗഡി താൻ സിനിമയുടെ നിർമാതാവ്. ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ നയൻതാര ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് നയൻതാരക്ക്, ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
2022 ൽ വിവാഹം കഴിഞ്ഞെങ്കിലും ഡോക്യുമെന്ററി പുറത്തിറങ്ങാത്തതിന് പിന്നിൽ ധനുഷാണെന്ന് കുറ്റപ്പെടുത്തി നയൻതാരയുടെ പോസ്റ്റ് എത്തിയതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. നയൻതാരയെ പിന്തുണച്ച് മലയാളി നടിമാർ ഉൾപ്പെടുള്ളവർ രംഗത്തെത്തിയെങ്കിലും നയൻതാരക്കെതിരെയുള്ള ധനുഷ് ആരാധകരുടെ സൈബറാക്രമണം കനക്കുകയാണ്.