അമരാവതി: പാകിസ്താനിലെ ഇസ്ലാംകോട്ടിൽ രണ്ട് ഹിന്ദു കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. 15, 17 വയസ് പ്രായമുള്ള ഹേമ, വെന്റി എന്നീ രണ്ട് പെൺകുട്ടികളെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് പവൻ കല്യാൺ ചൂണ്ടിക്കാണിച്ചു.
” പാകിസ്താനിലെ നമ്മുടെ ഹിന്ദു സഹോദരിമാർ ഇത്തരത്തിൽ അതിക്രമങ്ങൾ നേരിടുന്നതും, അവരുടെ ജീവൻ നഷ്ടമാകുന്നതുമെല്ലാം വലിയ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്. അവരുടെ അവസ്ഥ വിവരിച്ചുകൊണ്ടുള്ള വാർത്തകൾ വളരെ അധികം വേദനയുണ്ടാക്കുന്നതാണ്. ഹേമയ്‌ക്കും വെന്റയ്‌ക്കും വേണ്ടിയാണ് ഇപ്പോൾ എന്റെ പ്രാർത്ഥനകളെന്നും” പവൻ കല്യാൺ പറയുന്നു.
ഇസ്ലാംകോർട്ടിൽ തർപാർക്കറിലാണ് രണ്ട് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്തെ ഹിന്ദുക്കളടക്കം വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കൾ ഇസ്ലാമിക മതമൗലികവാദികളിൽ നിന്നും വലിയ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും, യുഎൻ മനുഷ്യാവകാശ കൗൺസിൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വാർത്ത പുറത്തുവിട്ട ‘ഇൻസൈറ്റ് യുകെ’ ആരോപിച്ചു.