കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ മുക്ക് സ്വദേശിയും ബിജെപിയുടെ മുതിർന്ന നേതാവും റിട്ട. സുബേദാർ മേജറുമായ എ.കെ.നാരായണൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ബിജെപി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗറിന്റെ പിതാവാണ്.
മയ്യിൽ കുറ്റിയാട്ടൂർ, കൊളച്ചേരി, നാറാത്ത്, പഞ്ചായത്തുകളിൽ 80-84 കാലഘട്ടത്തിൽ സംഘപ്രവർത്തനം സജീവമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സംഘ് കേരള സംസ്ഥാന വൈസ്. പ്രസി. ടി. മണികണ്ഠൻ, ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ജിത്ത്, രാജീവ് കുറ്റിയാട്ടൂർ എന്നിവർ അനുശോചനം അറിയിച്ചു.















