രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.
” റൗഡി ധാൻ എന്ന സിനിമയിലെ രംഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം നിലവിൽ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് പുറമേ കൂടുതൽ നിയമനടപടികൾ ആരംഭിക്കാൻ നിർബന്ധിതരാകും”, ധനുഷിന്റെ അഭിഭാഷകന്റെ പ്രസ്താവനയിൽ പറയുന്നു. ഫോണുകളിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദവും ധനുഷിന്റെ അഭിഭാഷകൻ തള്ളി. സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എന്റെ ക്ലയൻ്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു.
നയൻതാരയുടെ ലവ് ലൈഫ് സ്റ്റോറി പറയുന്ന ‘ ബിയോണ്ട് ദ ഫെയറി ടെയി’ല്‍
ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച ചിത്രത്തിലെ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ധനുഷ് അത് നിഷേധിച്ചു. നാനും റൗഡി താന്‍ എന്ന സിനിമയിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നാലെ മൊബൈലില്‍ ചിത്രീകരിച്ച ചില അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്‍ററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കന്‍റ് ദൃശ്യങ്ങള്‍ക്ക് പത്തു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചുവെന്നാണ് നയന്‍താര ആരോപിക്കുന്നത്.
പിന്നാലെ ഇൻസ്റ്റാഗ്രമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ അതിരൂക്ഷ വിമർശനമാണ് നടി ധനുഷിനെതിരെ ഉയർത്തിയത്. പത്ത് വര്‍ഷത്തോളമായി ഒരാള്‍ കൊണ്ടു നടക്കുന്ന പകയുടെ ബാക്കിയാണിത്. എത്രകാലം ഈ നല്ലവന്റെ മുഖമൂടിയണിങ്ങ് നിങ്ങള്‍ക്ക് ലോകത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുമെന്നും നയൻതാര ചോദിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങളാണ് നയനേയും വിഘ്നേഷ് ശിവനേയും പിന്തുണച്ച് എത്തിയത്.
വിവാദത്തിനിടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനമായ നവംബർ 18 നാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.















