രാഷ്‌ട്രീയ സ്വയംസേവക സംഘം ചാലക്കുടി ജില്ലാ സേവാപ്രമുഖ് വി.യു ശശി നിര്യാതനായി. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനും ജനം ടിവി ഓഹരി ഉടമയുമായിരുന്നു. ജയന്തി ആണ് ഭാര്യ. മനീഷ്, ഗോകുൽ ദാസ് എന്നിവർ മക്കളാണ്. മരുമകൾ പൂജ. സംസ്കാരം കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ തിങ്കളാഴ്ച വൈകിട്ട് 6.30ന് നടക്കും. 5.30ന് സ്വവസതിയിൽ നിന്ന് സംസ്കാരത്തിനായി കൊണ്ടുപോകും.















