ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിൽ പ്രിയതമയ്‌ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ. ഇൻസ്റ്റഗ്രാമിൽ നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്നേഷ് ആശംസകൾ അറിയിച്ചത്. ഹാപ്പി ബെർത്ത്ഡേ ഉയിരേ എന്നാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പ്രണയവും വിവാഹവും ഉൾപ്പെടുത്തിയുള്ള ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യൂമെന്ററിയിലെ ചില ഭാഗങ്ങളും വിഘ്നേഷ് പങ്കുവച്ചു. ‘എനിക്ക് നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ പതിന്മടങ്ങ് കൂടുതലാണ്. പിറന്നാൾ ആശംസകൾ എന്റെ ഉയിരേ…’ എന്നായിരുന്നു വിഘ്നേഷിന്റെ വാക്കുകൾ.
നടനും നിർമാതാവുമായ ധനുഷിനെതിരെ നയൻതാര ഉന്നയിച്ച പരസ്യ ആരോപണങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നയൻതാരയെ പിന്തുണച്ച് മലയാളി നടിമാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷും നയൻതാരയും പ്രണയത്തിലായത്. ധനുഷായിരുന്നു സിനിമയുടെ നിർമാതാവ്. ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ധനുഷ്, നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. 2022- ൽ വിവാഹം കഴിഞ്ഞെങ്കിലും ഡോക്യുമെന്ററി പുറത്തിറങ്ങാത്തതിന് പിന്നിൽ ധനുഷാണെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നയൻതാരക്കെതിരെ ധനുഷ് ആരാധകരുടെ സൈബറാക്രമണവും ഉയരുകയാണ്.