ശിവകാർത്തികേയൻ ചിത്രം അമരനൊപ്പം തിയേറ്ററിലെത്തിയ നെൽസൺ ദിലീപ് കുമാർ നിർമിച്ച ബ്ലെഡ്ഡി ബെഗർ ബോക്സോഫീസിൽ വീണിരുന്നു. റിലീസ് ദിനത്തിലെ തിരക്കഥ മോശമെന്ന് പ്രതികരണം വന്ന ചിത്രത്തെ ആരാധകർ കൈവിട്ടിരുന്നു. കവിൻ നായകനായ ചിത്രം എം. ശിവപാലനാണ് സംവിധാനം ചെയ്തത്. ഡാർക് കോമഡി വിഭാഗത്തിലെത്തിയ ചിത്രം ആഗോള തലത്തിൽ 9.2 കോടി മാത്രമാണ് നേടിയത്. പോയ 31ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് 7.34 കോടി മാത്രമാണ് നേടിയത്.
അനാർക്കലി നാസർ ആണ് ചിത്രത്തിൽ നായികയായത്. പ്രൈം വീഡിയോയിലാകും ചിത്രം 29 മുതൽ സ്ട്രീം ചെയ്യുക. സൺടിവിയാണ് സാറ്റ്ലൈറ്റ് അവകാശം നേടിയത്. റെഡ്ഡിൻ കിംഗ്സ്ലി, വേണുകുമാർ,സുനിൽ സുഖത, ടിം. കാർത്തിക്, പ്രിയദർശിനി രാജ്കുമാർ മിസ് സലീമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുടക്കുമുതൽ തിരികെ കിട്ടിയില്ലെന്നാണ് സൂചനകൾ.















