കോടീശ്വരൻമാർ ആയിരങ്ങളെ വിളിച്ച് കൂട്ടി വിവാഹം ആഘോഷമാക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണ കാഴ്ചയാണ്. എന്നാൽ കോടീശ്വരൻമാർ പോലും തോൽക്കുന്ന സംഭവമാണ് പാകിസ്താനിൽ നിന്ന് പുറത്ത് വന്നത്.
പാകിസ്താനിലെ ഗുജ്‌റൻവാലയിലെ ഒരു യാചക കുടുംബം 20,000 ത്തോളം ആളെ ക്ഷണിച്ച് ഒരു ചടങ്ങ് നടത്തി. വിവാഹമോ പിറന്നാൾ ആഘോഷമോ അല്ല, മറിച്ച് മരണാനന്തര ചടങ്ങാണ് 1.25 കോടി രൂപ ചെലവഴിച്ച് നടത്തിയത്. മുത്തശ്ശിയുടെ 40-ാം ചരമദിനം പ്രമാണിച്ചാണ് കുടുംബം വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കായി 2,000 ത്തോളം വാഹനങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു.
ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. ആട്ടിറച്ചി കൊണ്ടുള്ള പരമ്പരാഗത വിഭവങ്ങളും മധുരപലഹാരങ്ങളുമടക്കം വിഭവ സമൃദ്ധമായ ഭക്ഷണമാണ് അതിഥിൾക്ക് വിളമ്പിയത്. 250 ലധികം ആടുകളെയാണ് സദ്യയ്‌ക്കായി കശാപ്പ് ചെയ്തത്.
گوجرانوالہ میں جھگی واسوں کینگرہ برادری کے بچوں نے اپنی والدہ کے چالیسویں کی تقریبات کو تاریخی بنا دیا
گوجرانوالہ جھگی واسوں کے چھے بچوں نے اپنی والدہ کے چالیسویں کی تقریب پر سوا کروڑ روپے خرچ کیے، 120 سالہ سکینہ بی بی کے 40 ویں کی تقریب میں250 بکرے بھی ذبح کیے گئے۔ چالیسویں کی… pic.twitter.com/ceoevkgd9M
— 365 News (@365newsdotpk) November 15, 2024
പാകിസ്താനിലെ മാദ്ധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നാലെ മരണാനന്തര ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യാചക കുടുംബം ഇത്തരമൊരു ആഡംബര വിരുന്ന് നടത്തിയതെങ്ങനെയെന്ന സംശയമാണ് മിക്കവരും ഉന്നയിക്കുന്നത്. ഇവരുടെ യാചക വേഷം തട്ടിപ്പാണെന്നും അഭിപ്രായമുയർന്നു. അടുത്തിടെ സൗദി അറേബ്യ പാകിസ്താനിൽ നിന്നും ഹജ്ജിന് എത്തി ഭിക്ഷയെടുക്കുന്നവർക്കെതിരെ രംഗത്ത് വന്നിരുന്നു.