വയനാട്: പനമരത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികയ്‌ക്ക് ദാരുണാന്ത്യം. പാതിരിയമ്പം കോളനി നിവാസി പാറ്റ (77) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് പാറ്റ മരിച്ചത്.
നവംബർ 11നാണ് പാറ്റ ഉൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ കുട്ടികളും വയോധികരുമായിരുന്നു ഭൂരിഭാഗവും. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെ ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലായ പാറ്റ ഉൾപ്പെടെയുള്ള രണ്ട് പേരെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ പാറ്റയുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.















