ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ പാപ്പാനെയും ബന്ധുവായ സഹായിയെയും ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര പരിസരത്താണ് സംഭവം. പാപ്പാൻ ഉദയകുമാറും ബന്ധുവായ ശിശുപാലനുമാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്.
ഉദയകുമാർ പാറശാല സ്വദേശിയാണ്. വൈകീട്ട് നാലിനായിരുന്നു സംഭവം. ദേവാന എന്ന ആനയാണ് ഇരുവരെയും ചവിട്ടി കൊലപ്പെടുത്തിയത്. പാറശാല പളുകൽ സ്വദേശിയായ ശിശുപാലൻ ദിവസങ്ങൾക്ക് മുൻപാണ് തിരുച്ചെന്തൂരിലെത്തിയത്. സമീപത്ത് നിൽക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശിശുപാലനെ ആന ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു പാപ്പാനായ ഉദയൻ. എന്നാൽ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പാപ്പാനെയും ആന ചവിട്ടിക്കൊന്നു..