“സന്തോഷം ഈ കണ്ടുമുട്ടൽ”; ബൈഡനെ കണ്ട് മോദി

Published by
Janam Web Desk

യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാമുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. “അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്.

ബ്രസീലിലെ റിയോ ഡി ജനേറിയോയിലാണ് ഉച്ചകോടി നടക്കുന്നത്. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ബ്രസീലിലെത്തിയ മോദി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം നേരത്തെ പങ്കുവച്ചിരുന്നു. ബ്രസീലിയൻ പ്രസിഡന്റ് ലുലയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബ്രസീലിലേക്ക് പോകുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി നൈജീരിയ സന്ദർശിച്ചിരുന്നു. ​നൈജീരിയൻ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഊഷ്മളമായ സ്വീകരണമായിരുന്നു മോദിക്ക് ലഭിച്ചത്. ഗയാന കൂടി സന്ദർശിക്കുന്നതോടെ അദ്ദേഹത്തിന്റെ ത്രിരാഷ്‌ട്ര സന്ദർശനം പൂർത്തിയാകും. നവംബർ 21നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.

Share
Leave a Comment