യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ; ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ; ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 08:48 am IST
FacebookTwitterWhatsAppTelegram

ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ബ്രിട്ടൻ. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈമാറിയ ഇറാന്റെ നീക്കത്തിനെതിരെയാണ് ബ്രിട്ടന്റെ നടപടി. യുഎൻ രക്ഷാസമിതിയിലാണ് ബ്രിട്ടന്റെ വിദേശകാര്യമന്ത്രിയായ ഡേവിഡ് ലാമി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ആഗോള സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും, ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ഡേവിഡ് ലാമി ചൂണ്ടിക്കാട്ടി.

റഷ്യയ്‌ക്ക് ആയുധങ്ങൾ കൈമാറിയ ഇറാൻ ദേശീയ വിമാനക്കമ്പനിയുടേയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടേയും ആസ്തികൾ മരവിപ്പിക്കുമെന്നാണ് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാനിൽ നിന്നും റഷ്യയിലേക്ക് മിസൈലുകൾ എത്തിക്കാൻ ഉപയോഗിച്ച കപ്പലിനെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയ്ൻ-റഷ്യ പോരാട്ടം ആരംഭിച്ചിട്ട് 1000 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം. ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും നേരത്തെ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിലെ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസം ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. നിലവിൽ യുദ്ധം അയയുന്ന സാഹചര്യത്തിലല്ല എന്നുള്ളതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. 11,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെ റഷ്യ ഇപ്പോൾ അതിർത്തി മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ സൈന്യവും ഉത്തരകൊറിയൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

 

 

Tags: UKIRANUkraineUN security councilRussia’s illegal war
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies